കർപ്പൂരം

കർപ്പൂരം 

രസം = തിക്തം - കടു - മധുരം
ഗുണം = ലഘു - തീഷ്ണം 
വീര്യം = ശീതം 
വിപാകം = കടു 

ഇതിന്റെ വേര് തടി ഇല വിത്ത് തൈലം എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. 


ആവണക്കെണ്ണ ചൂടാക്കി കർപ്പൂരം ലയിപ്പിച്ച്‌ തേച്ചാൽ വാത രോഗവും സന്ധി വേദനയും ശമിപ്പിക്കും. 

വെള്ളം തിളപ്പിച്ച് കർപൂര തൈലം ഒഴിച്ച് ആവി കണ്ടാൽചുമ പനി ശ്വാസ വൈഷമ്യം മുതലായവ ശമിക്കും. 

കർപൂര മരം കേരളത്തിൽ അപൂർവം ആയതുകൊണ്ട് അതുപയോഗിച്ചുള്ള ഔഷധ പ്രയോഗങ്ങൾ സാധാരണ ചെയ്യാറില്ല. 

കർപൂരാദി തൈലം 
നാൽപാമരത്തൊലി - മഞ്ഞൾ - കാത്ത് - വെററില എന്നിവ കഷായം വച്ച് ഇരട്ടിമധുരം - കോൽ ഞണ - തക്കോലം - അവിയൻ - അജ്ഞനം - പിച്ചകമൊട്ട് - ചന്ദനം - മാഞ്ചി - ഗ്രാമ്പൂ - രാമച്ചം എന്നിവ കൽകമായി എണ്ണ കാച്ചി കർപ്പൂരം പാത്ര പാകം ചേർത് അരിക്കുക. ഈ എണ്ണ കവിൾ കൊണ്ടാൽ ദന്തരോഗങ്ങളും വായിലെ വ്രണങ്ങളും ചുണ്ടിലെ വ്രണങ്ങളും ശമിക്കും. 

Comments