ഇൻഫെർട്ടിലിറ്റി ചികിത്സകൾ

ഇന്ന് ഏറ്റവുമധികം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ചികിത്സാ ശാഖയാണ് വന്ധ്യതാ ചികിത്സ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് വളരെ ചെലവേറിയ ഈ വന്ധ്യതാ ചികിത്സാ ഈ കാലഘട്ടത്തിൽ ഇത്രമാത്രം വളർന്നു പന്തലിക്കാൻ ഒരു പ്രധാന കാരണം പുരുഷന്മാരുടെ ഈഗോ തന്നെയാണ്. വന്ധ്യതയ്ക്ക് പ്രധാനമായി ചികിത്സ തേടുന്നത് സ്ത്രീകളാണ് എന്ന് നിസംശയം പറയാം പുരുഷന്മാരുടെ വിചാരം അവർ എപ്പോഴും ബീജ സമ്പൂർണ്ണത ഉള്ളവരാണ് എന്നതാണ്. പല പുരുഷകേസരികളുടെയും ധാരണ വന്ധ്യതാ എന്നുപറഞ്ഞാൽ സ്ത്രീകളുടെ പ്രശ്നമാണെന്നാണ് പുരുഷവന്ധ്യത എന്ന അവസ്ഥയെക്കുറിച്ച് അവർ തീരെ അജ്ഞത ഉള്ളവരാണ് അല്ലെങ്കിൽ അജ്ഞാത നടിക്കുന്നവരാണ്.

പുരുഷന്മാർക്ക് പൊതുവെ അവരുടെ വന്ധ്യതാ പ്രശ്നത്തിന് ചികിത്സ തേടാൻ മടിയാണ്. നല്ല അണ്ഡം മാത്രം പോരാ നല്ല ബീജവും വേണ്ടിവരും ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിന്. വന്ധ്യതയ്ക്ക് ചികിത്സ തേടുന്നത് കൂടുതലും സ്ത്രീകളാണ് പുരുഷന്മാർ വന്ധ്യത ചികിത്സ രീതികളോട് എപ്പോഴും വൈമനസ്യം കാണിക്കുന്നവരാണ്. പലപ്പോഴും പി.സി.ഒ.ഡി ഉള്ള പല സ്ത്രീകളും ഗർഭംധരിച്ച് കണ്ടിട്ടുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞതുകൊണ്ട് കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞ പല പി.സി.ഒ.ഡി ഉള്ള സ്ത്രീകളും ഗർഭംധരിച്ച്തായി കേട്ടിട്ടുണ്ട്. 

പലപ്പോഴും പി.സി.ഒ.ഡി കളയാനും, എ.എം.എച്ച് കൂട്ടാനും, എൻഡോമെട്രിയൽ തിക്നെസ്സ് കുറയ്ക്കാനും, കൂട്ടാനും ചികിത്സ തേടിയെത്തുന്ന സ്ത്രീകളെപ്പോലെ പുരുഷന്മാർ പലപ്പോഴും അവരുടെ ബീജത്തിന് ക്വാളിറ്റി കൂട്ടാൻ, കൗണ്ട് കൂട്ടാൻ, അബ്നോർമൽ സ്പേം കൗണ്ട് കുറയ്ക്കാൻ ചികിത്സതേടി പോകാറില്ലേ. തൻ്റെ ശുക്ലം എടുത്തു ഒന്ന് പരിശോധിച്ച് അതിന് ന്യൂനതകൾ ഉണ്ടെങ്കിൽ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന പുരുഷന്മാർ കുറവാണ് അത് ഒരു പക്ഷേ തന്റെ വന്ധ്യത പുറത്ത് അറിയുമോ എന്ന ഭയം ആകാം. 

അതുമൂലം തൻ്റെ പൗരുഷത്തിന് കോട്ടം തട്ടുമോ എന്ന് പല പുരുഷകേസരികളും വിചാരിക്കാറുണ്ട് അതാണ് അവർ പലപ്പോഴും അവരുടെ ബീജം പരിശോധന വിധേയമാകാത്തത്. ചുരുക്കി പറഞ്ഞാൽ വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണം ചികിത്സ തേടാൻ മടിക്കുന്ന പുരുഷന്മാരാണ്. എന്നാൽ സ്വന്തം ഭാര്യയെ ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുന്നവരാണ് എല്ലാ പുരുഷന്മാരും എന്നാൽ സ്വന്തം ശുക്ലം ഗുണം ഉള്ളതാക്കാൻ പുരുഷകേസരികൾ ശ്രമിക്കാറുമില്ല. അതുകൊണ്ട് എന്ത് കാര്യം നല്ല അണ്ഡം മാത്രം പോരല്ലോ നല്ല ബീജവും വേണ്ടേ ഗർഭാശയത്തിൽ ഒരു ശിശു ജന്മം എടുക്കാൻ. 

ഈ ലേഖനം എഴുതാൻ കാരണം ഇത്തരത്തിൽ ഇൻഫെർട്ടിലിറ്റി ചികിത്സ തേടാൻ മടിക്കുന്ന പുരുഷ കേസരികളുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട് ഈ അടുത്തിടെ ഒന്നുകൂടി കേട്ടു. ഈ പുരുഷ വന്ധ്യതാ ചികിത്സാ വൈമുഖ്യത്തിന് പ്രധാന കാരണം പുരുഷന്മാരുടെ ഈഗോ തന്നെയാണ്. എന്നാൽ ഈ പുരുഷകേസരികൾ എല്ലാവരും അവരുടെ ഭാര്യയെ വന്ധ്യതാ ചികിത്സാ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവരും ആണ്. അതിനാൽ വേണമെങ്കിൽ പറയാം പുരുഷൻ്റെ ഈഗോയുടെ പുറത്ത് കെട്ടിപ്പെടുത്തതാണ് ഇവിടുത്തെ ഇൻഫെർട്ടിലിറ്റി ചികിത്സകൾ.

😊

ഡോ.പൗസ് പൗലോസ്

Comments