കയ്യോന്നി

കയ്യോന്നി

കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു.
ശാസ്ത്രീയ നാമം Eclipta Alba.
ഈർപ്പമുള്ള പ്രദേശങ്ങളിലും വയൽവരമ്പുകളിലും തഴച്ചു വളരുന്നു.
ഒരു ഔഷധ സസ്യമാണ്.
സംസ്കൃതത്തിൽ കേശരാജൻ,കുന്തളവർദ്ധനൻ,ഭൃംഗരാജൻ എന്നെല്ലാം അറിയപ്പെടുന്നു.
ആയൂർവേദഗ്രന്ഥങ്ങളിൽ എല്ലാം തന്നെ ഈ ചെടിയുടെ മാഹാത്മ്യം വർണ്ണിച്ചിട്ടുണ്ട്.
ഒരു സൗന്ദര്യ വർദ്ധകമായി വിവരിച്ചിരിക്കുന്നു.
വിവിധ തരത്തിലുള്ള ഭൃംഗരാജൻ കേരളത്തിൽ കാണപ്പെടുന്നു.
പുഷ്പത്തിൻ്റെ നിറഭേദമനുസരിച്ച്,മൂന്നിനം കഞ്ഞുണ്ണി ഉണ്ട്. വെള്ള,മഞ്ഞ,നീല...
ഇതിൽ വെള്ളകഞ്ഞുണ്ണിയാണ് കേരളത്തിൽ അധികവും കാണുന്നത്.
ശാഖകൾ കുറവാണ്.
സമൂലം ഔഷധയോഗൃമാണ്.
കഞ്ഞുണ്ണി ഇലയുടെ നീര് കേശവർദ്ധകമാണ്.
ചെടി സമൂലം കഷായം വച്ച് കഴിക്കുന്നത്,ഉദരകൃമിക്കും കരളിനും നല്ലതാണ്.
ചെടി സമൂലം അരച്ച് ദേഹത്ത് പുരട്ടുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പനി, മുടികൊഴിച്ചിൽ, അകാലനര,ഇവയ്ക്കും ഔഷധമാണ്.
മുറിവുകളിൽ ,വ്രണങ്ങളിൽ കഞ്ഞുണ്ണി നീര്‌ പുരട്ടിയാൽ പെട്ടെന്ന് ഉണങ്ങും.
തലവേദനയ്ക്കും ഔഷധ ഉപയോഗ്യമാണ്.
ദശപുഷ്പങ്ങളിൽ ഒന്നാണ് കയ്യോന്നി...

Comments