പ്രകൃതിയുടെ നിറഭേദങ്ങൾ


ജമ്മുവിൽ വന്നതിനുശേഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടുത്തെ സായാഹ്നങ്ങൾ ആണ്. വളരെ മനോഹരമാണ് ചുമ്മാതെ അത് നോക്കി ഇരിക്കാൻ എൻ്റെ പ്രധാന നേരം പോക്കിൽ ഒന്നാണ് അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കുന്നത്. വേണമെങ്കിൽ പ്രകൃതിയെ വായ് നോക്കി ഇരിക്കുക എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഓരോ നിമിഷവും മിന്നിമായുന്ന മനോഹരമായ പ്രകൃതിയുടെ നിറഭേദങ്ങൾ ഓരോ നിമിഷവും ആസ്വദിക്കുന്നത് ഒരു രസമാണ്. ഇതിനിടയിൽ എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്ന് വിചാരിച്ച് എന്നെ നോക്കി വാലാട്ടി വരുന്ന ഒരു തെരുവു പട്ടിയുണ്ട്. അവളെ ഞാൻ ഒരിക്കൽ "ഹിലാരി" എന്ന് പേരിട്ടു വിളിച്ചു അവൾക്ക് ആ പേര് വളരെ ഇഷ്ടമായി ഒരുപക്ഷേ അവളെ ആദ്യമായിട്ടാവും ആരെങ്കിലും പേര് ചൊല്ലി വിളിക്കുന്നത്. ഇപ്പോൾ ഹിലാരി എന്ന് വിളിച്ചാൽ അവൾ എന്റെ അടുത്ത് ഓടി വരും. എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്നറിയാൻ ആകാംക്ഷയോട് കൂടി മുഖത്തുനോക്കി വാലാട്ടി നിൽക്കും. പ്രതീക്ഷയോടെ കൂടിയ അവളുടെ നോട്ടം കാണുമ്പോൾ ഞാൻ അവൾക്ക് കഴിക്കാൻ എന്തെങ്കിലുമൊക്കെ ഇട്ടുകൊടുക്കും. അതും കഴിച്ച് സ്നേഹപൂർവ്വം വാലാട്ടി അവൾ എങ്ങോട്ടോ ഓടി പോകും. ഇങ്ങനെ ഓടി പോകുന്നതിനിടയിൽ അവളെ ഹിലാരി എന്ന് വിളിച്ചാൽ അവൾ ഒരു നിമിഷം അവിടെനിന്ന് വാലാട്ടി എന്നെ തിരിഞ്ഞു നോക്കാറുണ്ട് ശേഷം ആരും ശല്യം ചെയ്യാത്ത വിശ്രമിക്കാൻ അവൾ എങ്ങോട്ടോ പോയ് മറയും. ഞാൻ പിന്നീട് ഒരുപാട് നേരം അസ്തമിക്കുന്ന സൂര്യനെയും അതുണ്ടാക്കുന്ന ഒരു വശ്യമായ സൗന്ദര്യത്തെയും നോക്കി കസേരയിൽ ചാരി ഇരിക്കും.

Comments