അമിതമായ ബോധവൽക്കരണത്തിൻ്റെ side-effects

ഒരു കാലഘട്ടത്തിൽ പനി വന്നാൽ കഞ്ഞിയും, ചുട്ട പപ്പടവും, റസ്ക്കും, കട്ടൻകാപ്പിയും, മരുന്നും കഴിച്ച് വിശ്രമിച്ചിരുന്ന ഒരു ജനതയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അന്ന് രോഗം വന്നാൽ ലഘുവായ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് വയറിനും, വായിക്കും, ശരീരത്തിനും ഒരു വിശ്രമം കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ ബോധവൽക്കരണം കൂടിയതുകൊണ്ട് പനി വന്നാൽ മൂന്നുനേരം വയറുനിറച്ച് ഭക്ഷണം കഴിച്ച് പറ്റുമെങ്കിൽ ചിക്കൻ ബിരിയാണിയും കഴിച്ച് കൂടെ പനി ചൂട് കുറയ്ക്കുന്ന മരുന്നും വിഴുങ്ങി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജനതയാണ് ഉള്ളത്. ഈ കാലഘട്ടത്തിൽ ബോധവൽക്കരണം കൂടിയതുകൊണ്ട് പനി വന്നാൽ ശരീരത്തിനും , വായിക്കും, വയറിനും വിശ്രമമില്ല ഇവ മൂന്നും എപ്പോഴും പ്രവർത്തന നിരതമാണ്. ഇതെല്ലാം ഒരുപക്ഷേ അമിതമായ ബോധവൽക്കരണത്തിൻ്റെ side-effects ആവും. 

❤️

ഡോ.പൗസ് പൗലോസ്

Comments