സപ്തപ്രസ്ഥ ഘൃതം

സപ്തപ്രസ്ഥ ഘൃതം

ശതാവരിക്കിഴങ്ങിന്‍നീര്, മുന്തിരിങ്ങാപഴത്തിന്‍നീര്, പാല്‍മുതക്കിന്‍കിഴങ്ങിന്‍നീര്, കരിമ്പിന്‍നീര്, നെല്ലിക്കാനീര്, ഇവ ഓരോന്നും ഇടങ്ങഴിവീതം. നെയ്‌ ഇടങ്ങഴി ഒന്ന്. പാല്‍ ഇടങ്ങഴി ഒന്ന്. എല്ലാം കൂടിയോജിപ്പിച്ചു നാലുപലം. പഞ്ചസാരയും ചേര്‍ത്ത് പാകം ചെയ്തു സേവിക്കുക; ഈ ഘൃതം രക്തപിത്തം, ഉരഃക്ഷതം, പിത്തശൂല, യോനിവാതം, അസൃഗ്ദരം, ഇവയെ ശമിപ്പിക്കും. ബലം, ഓജസ്സ്, വീര്യം, ഇവ ഉണ്ടാകും. വിശപ്പ്, ഹൃദ്രോഗം, ഇവ ശമിക്കും.

Comments