അമൃതാദ്യം ഘ്യതം

അമൃതാദ്യം ഘ്യതം

അമൃത്, ഇരട്ടിമധുരം, മുന്തിരിങ്ങാപ്പഴം, ത്രിഫലത്തോട്, ചുക്ക്, കുറുന്തോട്ടിവേര്, ആടലോടകവേര്, കൊന്നക്കായുടെ മജ്ജ, തഴുതാമവേര് ,ദേവതാരം, ഞെരിഞ്ഞിൽ, കടുകുരോഹിണി, മഞ്ഞൾ, ചെറുതിപ്പലി, കുമിഴിന്‍കായ്, അരത്ത, വയൽച്ചുള്ളിവേര്, വെളുത്താവണക്കിന്‍വേരിലെത്തൊലി, മറിക്കുന്നിവേര്, മുത്തങ്ങാക്കിഴങ്ങ്, ചെങ്ങഴുനീർക്കിഴങ്ങ്, ഇവ സമമായെടുത്ത് നെയ്യിൽ മൂന്നിരട്ടി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെല്ലിക്കാനീരും ഇടങ്ങഴി നെയ്യും ചേര്‍ത്ത് കാച്ചിയരിച്ചുവച്ചിരുന്ന് ചോറില്‍കൂട്ടി ഉണ്ണുകയോ തനിയേ സേവിക്കുകയോ ചെയ്യുക; വളരെ ദോഷകോപങ്ങളുളളതും ഉയര്‍ച്ചയുളളതും താഴ്ചയുളളതും നട്ടെല്ല്, കണങ്കാല്‍ ,തുട ,മുട്ട് , ഈ സ്ഥാനങ്ങളില്‍ ഉണ്ടായതുമായ രക്തവാതം ,ക്രോഷ്ടുശീര്‍ഷം എന്ന വാതരോഗം, ആമവാതം, വാതരോഗം നിമിത്തമുളള വേദന , മൂത്രകൃഛ്റം, ഉദാവര്‍ത്തം, വിഷമജ്വരം, മുതലായ വാതപിത്തകഫോത്ഥിതങ്ങളായ സകല രോഗങ്ങളും, ശമിക്കും. ഈ നെയ്യ് ദിവസേന ഉപയോഗിച്ചാല്‍ ദേഹത്തിനു നിറം ,ആയുസ്സ് ,ഇവയും വര്‍ദ്ധിക്കും. ഇത് അശ്വീദേവന്മാരാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളളതാകുന്നു.


Comments