മഹാമയൂര ഘൃതം

മഹാമയൂര ഘൃതം

മയൂരഘൃതത്തില്‍ പറഞ്ഞവകള്‍ കഷായം വച്ച് അതില്‍ ഇടങ്ങഴി നെയ്യും നാലിരട്ടിപ്പാലും അടവതിയൻകിഴങ്ങ്, ത്രിഫലത്തോട്, മേദ, മുന്തിരിങ്ങാപ്പഴം ,ചിറ്റീന്തല്‍വേര്, പടർച്ചുണ്ടവേര്, കാട്ടുതിപ്പലിവേര്, ചെറുതേക്ക്, കുമിഴിന്‍വേര്, കര്‍ക്കടകശൃംഗി, നായ്ക്കരുണവേര്, മഹാമേദ, പനമ്പഴം, ഈന്തപ്പഴം, മുത്തങ്ങാക്കിഴങ്ങ്, താമരയല്ലി, താമരവളയം, ഇരട്ടിമധുരം, ജീവകം , ശതാവരിക്കിഴങ്ങ്, പാല്‍മുതക്കിന്‍കിഴങ്ങ്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, നറുനീണ്ടിക്കിഴങ്ങ്, കരിമ്പ്, പാല്‍വളളിക്കിഴങ്ങ്, കറുകപ്പുല്ല്, ഞെരിഞ്ഞിൽ, ഇടവകം, വല്‍വട്ടക്കിഴങ്ങ്, കഴിമുത്തങ്ങ, ചിറ്റരത്ത, ഓരിലതാമര, കീഴാനെല്ലിവേര്, ചിറ്റേലം, കച്ചോലക്കിഴങ്ങ്, പുഷ്കരമൂലം (വെളളക്കൊട്ടം), തഴുതാമവേര്, കൂവനൂറ്, കാകോളി, കൊടിത്തൂവവേര്, ഇലിപ്പക്കാതല്‍, തേങ്ങ, ബദാംപരിപ്പ്, മുഞ്ജകപ്പുല്ല്, ഇവ മൂന്നുകഴഞ്ചുവീതം കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ഇതു മയൂരഘൃതത്തേക്കാള്‍ ഗുണം കൂടിയതാകുന്നു. സകലവിധത്തിലുളള ശിരോരോഗങ്ങളും യോനിരോഗങ്ങള്‍, ശുക്ളാര്‍ത്തവദോഷങ്ങള്‍, ധാതുക്ഷയം, സ്വരഭ്രംശാദികള്‍, ശ്വാസം, കാസം ,അര്‍ദ്ദിതം, ഇവയേയും ശമിപ്പിക്കും. വന്ധ്യയ്ക്കു പുത്രലബ്ധിയുണ്ടാകും. മയിലിനെ കിട്ടാത്തപക്ഷം പഴയ കരിമ്പിടക്കോഴിയായാലും മതിയാകും. എലി, അരയന്നം, മുയല്‍ ,ഇവയില്‍ ഏതിന്റെയെങ്കിലും മാംസം മയൂരഘൃതത്തില്‍ പറയുന്നതുപോലെ കഷായം വച്ച് ഇതുപോലെ നെയ്‌ കാച്ചി സേവിക്കുകയും ചെയ്യാം.

Comments