ഗുഗ്ഗുലുതിക്തക ഘൃതം

ഗുഗ്ഗുലുതിക്തക ഘൃതം

വേപ്പിന്‍തൊലി, അമൃത്, ആടലോടകവേര്, പടവലതണ്ട്, ചെറുവഴുതിനവേര്, ഇവ പത്തുപലംവീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് രണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി നെയ്യും ചേര്‍ത്ത് പാടക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്, ദേവതാരം, അത്തിത്തിപ്പലി, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ചുക്ക്, വരട്ടുമഞ്ഞള്‍, ശതകുപ്പ, കാട്ടുമുളകിൻവേര്, വെളളക്കൊട്ടം, ചെറുപുന്നയരി, കുരുമുളക്, കുടകപ്പാലയരി, അയമോദകം, കൊടുവേലിക്കിഴങ്ങ്, കടുകുരോഹിണി, ചേര്‍ക്കുരു, വയമ്പ്, കാട്ടുതിപ്പലിവേര്,ചിറ്റരത്ത, മഞ്ചട്ടി, അതിവിടയം(കുരുവില്ലാക്കടുക്ക; ത്രിഫലത്തോട് ചേര്‍ക്കണമെന്ന് ചക്രദത്താഭിമതം) ജീരകം ഇവ മൂന്നൂകഴഞ്ചു വീതവും ശുദ്ധിചെയ്ത ഗുഗ്ഗുലു അഞ്ചുപലവും കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ബലമേറിയ വാതരോഗങ്ങള്‍, കുഷ്ഠം, നാഡീവ്രണം, അര്‍ബുദം ഗണ്ഡമാല കഴുത്തിന്നൂമേലുണ്ടാകുന്ന രോഗങ്ങള്‍ ഗുല്മം, അര്‍ശസ്സ്, മേഹം, വിദധ്രി, വാതരക്തം, മുതലായ രോഗങ്ങള്‍ ശമിക്കും. 

Comments