തിക്തക ഘൃതം

തിക്തക ഘൃതം

പടവലതണ്ട്, വേപ്പിന്‍തൊലി, കടുകുരോഹിണി, മരമഞ്ഞൾത്തൊലി, പാടത്താളിക്കിഴങ്ങ്, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, ബ്രഹ്മി, ഇവ ഒരു പലം വീതം എട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ബ്രഹ്മി, മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, കുടകപ്പാലയരി, തിപ്പലി, ചന്ദനം, ഇവ മൂന്നു കഴഞ്ചുവീതം കല്‍ക്കം അരച്ചുകലക്കി മൂന്നാഴി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; പിത്തകുഷ്ഠങ്ങള്‍ ,പിടകകള്‍ ,വിസര്‍പ്പം ,നാഢീവ്രണം ,അപചി ,വിദ്രധി ,ഗുല്മം, നീര്, ഉന്മാദം, ഹൃദ്രോഗം, തിമിരം, ഗ്രഹണി, കാമില, അപസ്മാരം, മഹോദരം, രക്തസ്രാവം, വിഷോപദ്രവങ്ങള്‍, ഇവ ശമിക്കും. 

Comments