ലശുനാദ്യം ഘൃതം

ലശുനാദ്യം ഘൃതം
   
തൊലികളഞ്ഞ വെള്ളുള്ളി തുലാം അര. ദശമൂലം പലം ഇരുപത്തിയഞ്ച്. ഇവ മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കി പിഴിഞ്ഞരിച്ച നീര് , വെളുത്തുളളിനീര് ഇടങ്ങഴി ഒന്ന്. ലന്ത, മൂവിലക്കിഴങ്ങ്, കോല്‍പുളി, മാതളാരങ്ങാ,ഇഞ്ചി ഇവയുടെ രസം, താളിമാതളരസം, സുരാമദ്യം, തൈരിന്‍വെളളം. കാടി ഇവ ഓരോന്നും ഇരുന്നാഴിവീതം. എല്ലാം കൂടി ചേര്‍ത്ത്ത്രിഫലത്തോട്, ദേവതാരം, ഉപ്പ്, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം,കുറാശാണി, കാട്ടുമുളകിൻവേര്, കായം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ഇവ അരപ്പലം വീതം. കല്‍ക്കം ചേര്‍ത്ത് ഇടങ്ങഴി നെയ്‌ കാച്ചിയരിച്ചു സേവിക്കുക; ശൂലം, ഗുന്മം , അര്‍ശസ്സ്, ഉദരരോഗം, ബ്രദ്ധനരോഗം ,പാണ്ഡ്, പ്ളീഹ, യോനിദോഷം, കൃമിരോഗം, ജ്വരം, മറ്റുകഫരോഗങ്ങള്‍, ഉന്മാദം ഇവ ശമിക്കും.

Comments