ഛാഗലാദ്യം ഘൃതം

ഛാഗലാദ്യം ഘൃതം

ഒരു തുലാം ആട്ടിന്‍മാംസം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി നെയ്യും ചേര്‍ത്ത് ഋദ്ധി, വൃദ്ധി, മേദ, മഹാമേദ, ജീവകം, ഇടവകം, കാകോളി, ക്ഷീരകാകോളി, ഇവ പ്രത്യേകം ഒരുപലം വീതം കല്‍ക്കമായി കാച്ചിയരിച്ച് ആറിയതിനുശേഷം എട്ടുപലം പഞ്ചസാരയും നാഴിതേനും ചേര്‍ത്തുവച്ചിരുന്ന് ഓരോ തുടം വീതം രാവിലെ സേവിക്കുക. ദുര്‍ജ്ജയമായ രാജയക്ഷ്മാവ്, ചുമ, പാര്‍ശ്വശൂലം, അരോചകം, സ്വരക്ഷയം, ഉരഃക്ഷതം, അതികഠിനമായ ശ്വാസം, ഇവ ശമിക്കും.

Comments