മഹത്പഞ്ചഗവ്യ ഘൃതം

മഹത്പഞ്ചഗവ്യ ഘൃതം

ദശമൂലം, ത്രിഫലത്തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി, കുടകപ്പാലവേരിലെത്തൊലി, ഏഴിലംപാലവേരിലെത്തൊലി, കടലാടിവേര്, വട്ടപ്പൂന്താളി, കടുകുരോഹിണി, കൊന്നത്തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ജടാമാഞ്ചി, കാട്ടത്തിവേര്, കൊടിത്തൂവവേര്, ഇവ രണ്ടുപലം വീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ചെറുതേക്ക്, പാടക്കിഴങ്ങ്, തുവരപരിപ്പ്, ത്രികൊല്പ്പക്കൊന്ന, നാഗദന്തിവേര്,ചുക്ക്, കുരുമുളക്, തിപ്പലി, അടക്കാമണിയൻവേര്, പെരുങ്കുരുമ്പവേര്, പൂതവൃക്ഷം, പുത്തരിച്ചുണ്ടവേര്, അത്തിത്തിപ്പലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, താതിരിപ്പൂവ്,കൊടുവേലിക്കിഴങ്ങ്, നീര്‍ക്കടമ്പിന്‍വേര് ഇവ കല്‍ക്കമായി ഇടങ്ങഴി നെയ്‌ ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; ജ്വരം, അപസ്മാരം, മഹോദരം, ഭഗന്ദരം, ശോഫം, അര്‍ശസ്സ്, കാമില, പാണ്ഡ്, ഗുന്മം , കാസം, ഗ്രഹപീഡകള്‍, ഇവ ശമിക്കും.

Comments