വരണാദി ഘൃതം

വരണാദി ഘൃതം


നീര്‍മാതളവേരിന്‍തൊലി, വെളുത്താവണക്കിന്‍വേര്, കുറുന്തോട്ടിവേര്, ഉഴിഞ്ഞവേര്, കടുക്കാത്തോട്, അടക്കാമണിയൻവേര്, കഴറ്റിവേര്, കൊടുവേലിക്കിഴങ്ങ്, തിപ്പലി, ചുക്ക്, പഴമുതിര, വെള്ളുള്ളി, ദേവതാരം, ഇവയുടെ കഷായത്തില്‍ ആവണക്കെണ്ണയും നെയ്യും വീഴ്ത്തി തിപ്പലി ,ചെറുതിപ്പലി, കാട്ടുതിപ്പലിവേര്, വാല്‍മുളക്, ഇന്തുപ്പ്, ജീരകം, കായം, കുറുന്തോട്ടിവേര്, ജടാമാഞ്ചി, കുരുമുളക്, കാട്ടുമുളകിൻവേര്, ദേവതാരം, അയമോദകം, ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; എല്ലാമാതിരി വൃദ്ധി രോഗങ്ങളും, ഉദരരോഗങ്ങളും, ഗുല്‍മരോഗവും, മറ്റും ശമിക്കും 

Comments