ഗ്രഹണ്യന്തക ഘൃതം

ഗ്രഹണ്യന്തക ഘൃതം
 
പാടക്കിഴങ്ങ്, കാട്ടുമുളകിൻവേര്, പുങ്കിന്‍തൊലി, ആവിത്തൊലി, കൊഴിഞ്ഞിൽവേര്, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്,ചുക്ക്, ഇവകൊണ്ടുണ്ടാക്കിയ കഷായത്തില്‍ ഇന്തുപ്പ് ,കാട്ടുമുളകിൻവേര് ,കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, കായം, ഇരുവേലി, ജീരകം, കരിംജീരകം, അയമോദകം, ഇവ കല്‍ക്കമായി നെയ്യും ആട്ടിന്‍തൈരും ഇഞ്ചിനീരും പുലിയാരലിലനീരും ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; എന്നാല്‍ അഗ്നിദീപ്തിയുണ്ടാകും; ഗുന്മം , ഗ്രഹണി, ഇവ ശമിക്കുകയും ചെയ്യും.

Comments