മഹാശതാവരീ ഘൃതം

മഹാശതാവരീഘൃതം

ശതാവരിക്കിഴങ്ങിന്‍നീരു രണ്ടിടങ്ങഴി. പാല്‍ രണ്ടിടങ്ങഴി .ഇവയും, ഇടങ്ങഴി നെയ്യും ചേര്‍ത്ത് ജീവകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി ,മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, കാട്ടുഴുന്ന്, കാട്ടുപയറ്, പാൽമുതക്ക്ന്‍കിഴങ്ങ്, രക്തചന്ദനം , ഇവ കല്‍ക്കമായി കാച്ചിയെടുത്ത് പഞ്ചസാരയും തേനും അനുപാനമായി സേവിക്കുക; രക്തപിത്തവികാരങ്ങളും വാതരക്ത രോഗങ്ങളും ശുക്ളക്ഷയവും ശമിക്കും; ഇത് ഉത്തമമായ ഒരു വാജീകരണൌെഷധമാണ് അംസദാഹം(തോളിന്റെ ചൂട്) ,ശിരോദാഹം ,പിത്തജ്വരം, യോനിശൂല, ചൂട്, പിത്തജമൂത്രകൃഛ്റം, ഈ രോഗങ്ങളും ശമിക്കും. “സ്ഹേപാദസ്മൃതഃ കല്‍ക്കഃ കല്‍ക്കവന്മധുശര്‍ക്കരേ ഇതി വാക്യബലാല്‍സ്ഹേേ പ്രക്ഷേപഃപാദികോഭവേല്‍” എന്ന പ്രമാണമനുസരിച്ച് നെയ്യ് മുതലായവയുടെ അനുപാനമാത്ര സ്ഹേദ്രവ്യത്തിന്റെ നാലിലൊന്നാക്കിക്കൊളളണം.

Comments