തേജോവത്യാദ്യം ഘൃതം

തേജോവത്യാദ്യം ഘൃതം

ചെറുപുന്നയരി, കടുക്കാത്തോട്, കൊട്ടം, ചെറുതിപ്പലി, കടുകുരോഹിണി ,കുറാശാണി, പുഷ്കരമൂലം, പ്ളാശിന്‍അരി, കൊടുവേലിക്കിഴങ്ങ്, കച്ചോലക്കിഴങ്ങ്, തുവര്‍ച്ചിലയുപ്പ്, കീഴാനെല്ലി, ഇന്തുപ്പ്, കൂവളക്കായുടെമജ്ജ, താലീസപത്രം, അടവതിയൻകിഴങ്ങ്, വയമ്പ്, ഇവ ഓരോന്നും മുമ്മൂന്നുകഴഞ്ചുവീതം . കായം മൂന്ന് ഉഴുന്നിന്റെയിട. ഇവ നാലിടങ്ങഴിവെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യു ചേര്‍ത്ത് പാകത്തില്‍ കാച്ചിയെടുത്ത് ബലമുസരിച്ച് സേവിക്കുക; ഇക്കിള്‍, ശ്വാസം, നീര്, വാതം, അര്‍ശസ്സ്, ഗ്രഹണി, ഹൃദയവേദന , ഇവ ശമിക്കും.

Comments