അജ ഘൃതം (ഛാഗലാദ്യ ഘൃതം)

അജഘൃതം (ഛാഗലാദ്യഘൃതം) 

തോല്, കൊമ്പ്, കുളമ്പ്, മുതലായവ കളഞ്ഞ ആട്ടിന്‍മാംസം പലം അമ്പത്. ദശമൂലം എല്ലാം കൂടി പലം അമ്പത്. പതിനാറിടങ്ങഴി(ഇരട്ടി) വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി ജീവനീയഗണം, ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, ഇവ കല്‍ക്കമായി ഇടങ്ങഴി പാലും ചേര്‍ത്ത് ഇടങ്ങഴി നെയ്‌ കാച്ചി സേവിക്കുക; എല്ലാ വാതവികാരങ്ങളും ശമിക്കും. വിശേഷിച്ച് അര്‍ദ്ദിതവാതം, കര്‍ണ്ണശൂല, ചെവികേള്‍ക്കായ്ക, മൂകത്വം, മിമ്മിനം , ജഡത, ഗദ്ഗദത്വം, മുടന്ത്, ഖഞ്ജം, ഗൃദ്ധ്രസി, കൂന്, അപതാനവാതം, അപതന്ത്രിതവാതം ഇവയും ശമിക്കും. ഇതിനു ഛാഗലാദ്യഘൃതമെന്നുപേര്‍. ജീവനീയഗണത്തില്‍ ഇരട്ടിമധുരമുണ്ടെങ്കിലും രണ്ടുതവണ പറഞ്ഞിട്ടുളളതുകൊണ്ട് ഇരട്ടി ചേര്‍ത്തുകൊളളണം.


Comments