ശശവാശാദി ഘൃതം

ശശവാശാദി ഘൃതം

മുയല്‍മാംസം പലം പതിനാറ്. എട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ആടലോടകവേര് പലം പതിനാറ്. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും ചേര്‍ത്ത് ദേവതാരം, വിഴാലരി, അമുക്കുരം, മുത്തങ്ങാക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, ജീവകം, ഇടവകം, കുറിച്ചൂലി, തിപ്പലി, അരത്ത, കര്‍ക്കടശൃംഗി, ചെറുതേക്ക്, മുന്തിരിങ്ങാപ്പഴം, കാകോളി, ക്ഷീരകാകോളി, ചുക്ക്, ഇരട്ടിമധുരം, പഞ്ചസാര, മൂവിലവേര്, കാട്ടുഴുന്നിന്‍വേര്, ഇവ കല്‍ക്കമായി കാച്ചിയരിച്ചു സേവിക്കുക;ക്ഷയം, കാസം, ജ്വരം, ഇവ ശമിക്കും

Comments