അമൃത്

അമൃത് 

അമൃത് വലുതും, ചെറുതുമുണ്ട്. 
ആയുർവേദൗഷധങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് ചെറിയ അമൃതായ ചിറ്റമൃത് ആണ്.

എവിടെ കൊണ്ടിട്ടാലും വളരും, ഒരിക്കലും നശിക്കില്ല എന്നർത്ഥത്തിലാണ് അമൃത് എന്ന പേര് വന്നതെങ്കിലും ഔഷധ ഗുണത്തിലും അമൃത് അമൃത് തന്നെയാണ്.

വാതരക്തത്തിൻ്റെ അഗ്ര്യ ഔഷധം ആണ് ചിറ്റമൃത് . മാത്രമല്ല പ്രമേഹത്തിലും പ്രമേഹത്തിൻ്റെ അനുബന്ധ രോഗങ്ങളിലും വളരെ ഫലപ്രദമായ ഔഷമാണ് ചിറ്റമൃത് .

ഇതിൻ്റെ ഇലയും തണ്ടുമാണ് ഔഷധമായി ഉപയോഗിക്കുക.

ഗുളൂചി സത്വം 

ഗുളൂചി നൂറ് എന്നു വേണമെങ്കിലും ഇതിനെ പറയാം .അമൃതിൻ്റെ തണ്ട് മുറിച്ച് ചതച്ച് വെള്ളത്തിലിട്ട് വയ്ക്കും പിറ്റേ ദിവസം നന്നായി ഞരടി അരിച്ചെടുക്കും. അരിച്ചെടുത്ത വെള്ളത്തിൽ നൂറ് ഉണ്ടാകും .. ഇത് പലയാവർത്തി തെളിച്ചെടുത്ത് നല്ല വെളുത്ത പൊടി നിഴലിലുണക്കി സൂക്ഷിക്കും .. ഇതാണ് ഗുളൂചി സത്വം .

ക്ഷീര ഗുളൂചി

ചിറ്റമൃത് തന്നെ കഷായവും കല്ക്കവുമായി, നല്ലെണ്ണയും പശുവിൻ പാലും ചേർത്ത് കാച്ചുന്ന ക്ഷീരഗുളൂചി Diabetic Neuropathy ക്കും മറ്റു Neuritis കൾക്കും നല്ല ഫലം നല്കുന്നുണ്ട്..

ആർദ്ര ഗുളൂചി

എന്നും പച്ചയായി ( ഉണക്കാതെ) ഉപയോഗിക്കുവാൻ പറയുന്ന ഔഷധങ്ങളിൽ ഒന്നാണ് ചിറ്റമൃത് . 

തിക്ത കഷായ രസവും
ലഘു ഗുണവും
മധുരവിപാകവും
ഉഷ്ണവീര്യവുമാണ് ഗുളൂചി
ത്വഗ് രോഗങ്ങൾ ,ജീവിത ശൈലി രോഗങ്ങൾ ,മൂത്രാശയ സംബന്ധമായ രോഗങ്ങൾ ,ശ്വാസകോശ രോഗങ്ങൾ ,വാതസംബന്ധമായ രോഗങ്ങൾ ഇവയിലെല്ലാം തന്നെ ഉപയോഗിക്കുന്നു 
Tinospora cordifolia എന്നാണ് ചിറ്റമൃതിൻ്റെ ശാസ്ത്രീയ നാമം

Comments