പൊൻകൊരണ്ടി - ഏകനായകം



പൊൻകൊരണ്ടി

 
 പ്രമേഹ ചികിത്സയിൽ ആയുർവേദം ഉപയോഗിക്കുന്ന ഔഷധ യോഗങ്ങളിലെ ഔഷധങ്ങളിൽ ഒരെണ്ണം പൊൻ കൊരണ്ടിയാണ്. ഏകനായകം, സപ്തചക്ര, സപ്തരംഗി എന്നൊക്കെ സംസ്കൃതത്തിൽ അറിയപ്പെടുന്നു. മുറിച്ച് നോക്കിയാൽ 7 വളയങ്ങൾ കാണാൻ സാധിക്കുന്നത് കൊണ്ടാണ് സപ്ത ചക്ര എന്ന പേര് ,
സ്വർണ്ണവർണമായതിനാൽ പൊൻ കൊരണ്ടിയായി.

മരത്തിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് പൊൻകൊരണ്ടി. (ശാസ്ത്രീയനാമം: Salacia oblonga). പച്ചനിറമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. കായയ്ക്കുള്ളിലെ കുരു ഒരു പൾപ്പിനുള്ളിലാകും ഉണ്ടായിരിക്കുക. വേരിനുള്ളിലെ തടി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. വാതം. ഗൊണേറിയ, ത്വക്‌രോഗങ്ങൾ എന്നിവയ്ക്ക് ഇത് ഔഷധമാണ് .ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശസസ്യമാണ്. പ്രമേഹത്തിന് ഔഷധമാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കാനും പൊൻകൊരണ്ടിയ്ക്ക് കഴിയും. പലനാട്ടുവൈദ്യത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്

വേരും വേരിൻമേൽ തൊലിയുമാണ് ഉപയോഗിക്കുന്നത്.

കഷായതിക്ത രസവും 
ലഘു രൂക്ഷ തീക്ഷ്ണ ഗുണങ്ങളും കടുവിപാകവും ഉഷ്ണവീര്യവുമായി
കഫപിത്ത ശമനത്തെ ചെയ്യുന്നു


Comments