കാട്ടു കാച്ചിൽ (വരാഹികന്ദം)


കാട്ടു കാച്ചിൽ (വരാഹികന്ദം)

Dioscorea bulbifera എന്നാണ് ഇതിൻ്റെ ശാസ്ത്രനാമം.
Air potato എന്നും Potato yam എന്നുമൊക്കെ ഇംഗ്ലീഷിൽ വിളിക്കും.

വാരാഹികന്ദം എന്നാണ് സംസ്കൃത നാമം 
വാരാഹി എന്നാൽ പന്നി 
പന്നിക്ക് ഇഷ്ടമുള്ളത് / പന്നിയുടെ മുഖം പോലുള്ള tuber ഉള്ളത് എന്നർത്ഥത്തിൽ വന്ന പേരാണ്. 
പരുപരുത്ത തൊലി ആയതു കൊണ്ട് ഖര കണ്ഡ എന്ന പേരുമുണ്ട് ..

മധുരകടുരസവും ,കടുവിപാകവും ,ലഘു സ്നിഗ്ദ്ധ ഗുണങ്ങളും ഉഷ്ണവീര്യവുമാണ്.
അതിനാൽ കഫവാത ശമനത്തോടൊപ്പം അല്പം പിത്തവർദ്ധനവ് ഉണ്ടാക്കുന്നുമുണ്ട്. 
ഇതിൻ്റെ വ്യഷ്യ ,രസായന സ്വഭാവങ്ങൾ പ്രഭാവമായാണ് കണക്കാക്കുന്നത്.

അഷ്ടവർഗ്ഗത്തിലെ ഋദ്ധിക്കും വൃദ്ധിക്കും പകരക്കാരനായ് പറയുന്നത് വാരാഹി കന്ദമാണ്.

Comments