വയമ്പ് - Acorus calamus L
സാമ്രാജ്യം: സസ്യങ്ങൾ
ഡിവിഷൻ: പുഷ്പിത സസ്യങ്ങൾ
ക്ലാസ്സ്: Liliopsida
നിര: Acorales
കുടുംബം: Acoraceae
ജനുസ്സ്: Acorus
വർഗ്ഗം: A calamus
ശാസ്ത്രീയ നാമം : Acorus calamus L.
(ഇംഗ്ലീഷ്: Sweet Flag, Calamus;
വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്..
സവിശേഷതകൾ
ഇംഗ്ലീഷിൽ സ്വീറ്റ് ഫ്ലാഗ് (Sweet flag) എന്നപേരിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമമായ വച യിൽ നിന്നാണ് വയമ്പ് എന്ന പേരുണ്ടായതെന്ന് കരുതിവരുന്നു. 40 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന സസ്യമാണിത്. തിളക്കവും കട്ടിയുമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതകളിൽ പെടുന്നു. ഇലകൾക്ക് അല്പം എരിവ് ഉണ്ടായിരിക്കും.
രസാദി ഗുണങ്ങൾ
രസം : കടു, തിക്തം
ഗുണം :തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
പ്രഭാവം: മേധ്യം
ഔഷധ ഉപയോഗങ്ങള്‍
• ദിവസവും രാവിലെ 2 ഗ്രാം വയമ്പുപൊടി 200 മില്ലി പശുവിന്പാകലില്‍ ചേര്ത്ത് കഴിക്കുകയാണെങ്കില്‍ ഉദരരോഗങ്ങള്‍ ശമിക്കും.
• 5 ഗ്രാം വയമ്പും 5 ഗ്രാം കുരുമുളകുപൊടിയും ഒരു കോഴിമുട്ടയുടെ വെള്ളക്കരുവില്‍ ചേര്ത്ത് ദിവസം 2 നേരം വീതം കഴിച്ചാല്‍ വില്ലന്‍ ചുമയ്ക്ക് ശമനമുണ്ടാകും.
• വയമ്പില താളിയാക്കി തലകഴുകിയാല്‍ പേന്‍ നശിക്കും.
• വയമ്പിന്റെ കാണ്ഡവും ഇലയും പൊടിച്ച് ശീതളപാനീയങ്ങളില്‍ ചേര്ത്താ ല്‍ മണവും രുചിയും ലഭിക്കുകയും ദഹനശക്തി വര്ദ്ധി ക്കുകയും ചെയ്യും.
• വയമ്പും കുരുമുളകും ചേര്ത്ത്ൊ പുകച്ച്, പുക മൂക്കിലൂടെ വലിച്ചുകയറ്റിയാല്‍ അപസ്മാരത്തിന് ശമനമുണ്ടാകും.
• വയമ്പും ബ്രഹ്മിയും സമം ചേര്ത്ത്ത പൊടിച്ച് 1 ഗ്രാം വീതം തേനില്‍ ചേര്ത്ത് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് അപസ്മാര രോഗികള്ക്ക്യ നല്ലതാണ്.
• വയമ്പും, കുരുമുളകും, തിപ്പലിയും, ചുക്കും സമം പൊടിച്ച് ചേര്ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാല്‍ പനിയും ജലദോഷവും ശമിക്കും.
• വയമ്പും ബ്രഹ്മിയും ശംഖുപുഷ്പത്തിന്റെ വേരും സമമെടുത്ത് ഉണക്കിപ്പൊടിച്ച് നെയ്യും തേനും ചേര്ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ ബുദ്ധിശക്തിയും ഓര്മ ശക്തിയും വര്ദ്ധി ക്കും.
• വയമ്പിന്റെ കിഴങ്ങ് പൊടിയാക്കി ചെറുനാരങ്ങാനീരില്‍ ചാലിച്ച് നെറ്റിയിലിട്ടാല്‍ തലവേദന മാറും.
• സ്വരമാധുര്യത്തിന് വയമ്പും, തേനും, സ്വര്ണ്ണ വും അരച്ച് കൊടുക്കുന്നത് നല്ലതാണ്.
• വയമ്പിന്റെ കിഴങ്ങ് പൊടിച്ച് തേന്‍ ചേര്ത്ത് കഴിച്ചാല്‍ ഛര്ദിത മാറും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW