ദശസ്വരസ ഘൃതം

ദശസ്വരസ ഘൃതം

ശതാവരിക്കിഴങ്ങ്, കുടങ്ങൽ, കറുന്തകാളി, പാൽമുതക്ക്കിഴങ്ങ്, പച്ചമഞ്ഞൾ, ഇഞ്ചി, ഉഴിഞ്ഞ ,ചെറുപ്പുളളടി, കുമ്പളങ്ങാ, കരിമ്പ്, ഇവയുടെ നീര് തുല്യമായി നെയ്ക്കു നാലിരട്ടിയും നെയ്ക്കു സമം പാലും ചേര്‍ത്ത് ത്രിഫലത്തോട്ട്, കാട്ടുവെള്ളരിവേര്, ചിറ്റേലം, ദേവതാരം, ഏലാവാലുകം, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, ഓരിലവേര്, മൂവിലവേര്, ഞാഴൽപ്പൂവ്, തകരം, വിഴാലരിപ്പരിപ്പ്, താലീസപത്രം, ഏലത്തരി, പിച്ചകമൊട്ട്, ചെങ്ങഴുനീർക്കിഴങ്ങ്, ചെറുവഴുതിനവേര്, വെളളക്കൊട്ടം, മഞ്ചട്ടി, നാഗപ്പൂവ്, മാതളത്തോട്, നാഗദന്തിവേര്, പതുമുകം, ചന്ദനം, ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; കാമിലയും, പാണ്ഡുരോഗവും ശമിക്കും

Comments