എള്ള് - Sesame

എള്ള് - Sesame


ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്.എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.

പ്രത്യേകതകൾ

പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. എള്ള് വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തിൽപെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു. തണ്ടുകൾ കോണാകൃതിയിലുള്ളതാണ്.എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നു പറയാം.എള്ളു കൊണ്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍, എള്ളുണ്ടയും എ്ള്ളുപായസവുമെല്ലാം നമുക്കേറെ പ്രിയപ്പെട്ടവയാണ്.ഇതുകൂടാതെ പല ഭക്ഷണവസ്തുക്കളുടേയും രുചി വര്‍ദ്ധിപ്പിക്കാനും എള്ള് നാം ഉപയോഗിയ്ക്കാറുണ്ട്.എള്ളു കൊണ്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍, എള്ളുണ്ടയും എ്ള്ളുപായസവുമെല്ലാം നമുക്കേറെ പ്രിയപ്പെട്ടവയാണ്.ഇതുകൂടാതെ പല ഭക്ഷണവസ്തുക്കളുടേയും രുചി വര്‍ദ്ധിപ്പിയ്ക്കാനും എള്ള് നാം ഉപയോഗിയ്ക്കാറുണ്ട്.

ഔഷധഗുണങ്ങൾ

മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും.ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്.ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്.

🌿എള്ളിനെ അത്ര നിസാരമായി കാണേണ്ട. പോഷകങ്ങളുടെ കലവറയായ എള്ള് ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. 
🌿എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.
പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും..
🌿മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. 
🌿കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.
🌿ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും. 
🌿കറുത്ത എള്ളില്‍ അയണ്‍ ന്റെ അംശം ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരവുമാണ്. 
🌿ദിവസവും ഒരു ടേബിള്‍സ്പൂണ്‍ എള്ള് കുതിര്‍ത്തോ മുളപ്പിച്ചോ കഴിയ്ക്കുന്നതും നല്ലതാണ്......

Comments