പത്രപോടല സ്വേദം ( ഇലക്കിഴി )


പത്രപോടല സ്വേദം ( ഇലക്കിഴി ) 
-----☘️🌿

കേരളീയ ചികിത്സാ ക്രമേണളിൽ പെടുന്ന ഒന്നാണ് ഇലക്കിഴി. ഈ കിഴി ചിലയിടങ്ങളിൽ പച്ചക്കിഴി എന്നും അറിയപ്പെടുന്നു. ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ചെറുതായി അരിഞ്ഞ കരിനൊച്ചിയില, ആവണക്കില, പുളിയില, മുരിങ്ങയില, വാതംകൊല്ലി യില, ചെറുനാരങ്ങ, തേങ്ങാപ്പീര, മഞ്ഞൾപൊടി, വേപ്പെണ്ണ, കിഴി കെട്ടുവാൻ ആവശ്യമായ വലുപ്പവും വൃത്തിയും സമചതുരാകൃതിയിലുള്ള തുണിക്കഷണങ്ങൾ, കിഴി കെട്ടുവാൻ ഉള്ള ചരട്, ചൂടാക്കാൻ ഇരുമ്പു പാത്രം മുതലായവയാണ് സാധാരണയായി ആവശ്യമായി വരുന്നത്.കീഴി ചെയ്യുന്നതിനു മുമ്പ് രോഗിയുടെ ദേഹത്ത് അഭ്യംഗം ചെയ്യാൻ മഹാനാരായണം, ധന്വന്തരം കൊട്ടൻചുക്കാദി മുതലായ തൈലങ്ങൾ ആണ് ഉപയോഗിക്കുന്നത്.

കിഴി ഉണ്ടാക്കുവാനായി ഞാൻ മുകളിൽ പറഞ്ഞ ഇലകളെല്ലാം നുറുക്കി ചെറുനാരങ്ങ, തേങ്ങാപ്പീര, മഞ്ഞൾപ്പൊടി എന്നിവ ഇട്ട് വേപ്പെണ്ണയിൽ വാട്ടി ഇന്ദുപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് കിഴിയാക്കിയതിന്ന് ശേഷം രോഗത്തിന് അനുയോജ്യം ആയിട്ടുള്ള തൈലം ചൂടാക്കി രോഗിയുടെ ദേഹത്ത് പുരട്ടി ശിരസ്സിൽ രാസ്നാദി ചൂർണം തളം വെച്ചതിന് ശേഷം ഒരു നാളികേരത്തിന്റെ വലിപ്പത്തിൽ കിഴികെട്ടി ചൂടാക്കി സഹിക്കാവുന്ന ചൂടിൽ ദേഹത്ത് കുത്തുക. സ്ഥാനികമായ ഏതെങ്കിലും രോഗങ്ങളാണ് കിഴി ചെയ്യുന്നതെങ്കിൽ അവിടെ രോഗിക്ക് തളം വയ്ക്കേണ്ട ആവശ്യമില്ല. സാധാരണയായി ഏഴ് ദിവസം മുതൽ 14 ദിവസം വരെ വാതസംബന്ധമായ രോഗമുള്ളവരിൽ ഇലക്കിഴി വൈദ്യ നിർദ്ദേശാനുസരണം ചെയ്യാറുള്ളത്. 

കിഴി ചെയ്തതിനു ശേഷം ഉണങ്ങിയ തുണികൊണ്ട് ദേഹത്തുള്ള തൈലം തുടച്ചുനീക്കണം. കിഴി ചെയ്തതിനു ശേഷം തണുത്ത വെള്ളം കൊണ്ട് ഒരു കാരണവശാലും കുളിക്കാൻ പാടില്ല, അത് കൂടാതെ തണുത്ത വെള്ളം കുടിക്കാനോ, കാറ്റും തണുപ്പും തട്ടാനും പാടുള്ളതല്ല. വാത സംബന്ധമായ രോഗങ്ങളിൽ ആമാവസ്ഥ ഇല്ലാത്ത രോഗികളിൽ ഈ കിഴി ചെയ്യുന്നത് വേദനയും നീർക്കെട്ടും ശമിക്കുവാൻ വളരെ ഫലപ്രദമാണ്. കിഴി പിടിച്ച് ഒരു മണിക്കൂറിന് ശേഷം രോഗിക്ക് ഇളം ചൂടുവെള്ളത്തിൽ തൈലം കഴുകി കളയാവുന്നതാണ്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments