പിപ്പല്യാദി ഘൃതം

പിപ്പല്യാദി ഘൃതം

തിപ്പലി,ചന്ദനം , മുത്തങ്ങാക്കിഴങ്ങ്, രാമച്ചം ,കടുകുരോഹിണി, കുടകപ്പാലയരി, കീഴാനെല്ലി, നറുനീണ്ടിക്കിഴങ്ങ്, അതിവിടയം,മൂവിലവേര്,മുന്തിരിങ്ങാപ്പഴം, നെല്ലിക്കാത്തോട്, കൂവളക്കായുടെമജ്ജ, ബ്രഹ്മി, ചെറുവഴുതിനവേര്, ഇവ കല്‍ക്കമായി കാച്ചിയനെയ്യ് ജീര്‍ണ്ണജ്വരം, ക്ഷയം, കാസം, തലവേദന, പാര്‍ശ്വശൂല, ഹലീമകം, സര്‍വ്വാംഗസന്താപം,വിഷമാഗ്നി, ഇവയെ ശമിപ്പിക്കും; ഈ പിപ്പല്യാദിഘൃതം നാലിരട്ടി പാലുചേര്‍ത്ത് കാച്ചണമെന്നാണ് ചില ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്

Comments