ശിശു രോഗങ്ങൾ ആയുർവേദ ചികിത്സ

ശിശു രോഗങ്ങൾ ആയുർവേദ ചികിത്സ


രണ്ടു തുള്ളി പനികൂര്ക്ക നീരില്‍ മൂന്നിരട്ടി തേന്‍ ചേര്ത്തു രണ്ടു തുള്ളി വീതം ഇടവിട്ട്‌ കൊടുക്കുക. 

വയമ്പ് കയ്പ്പ ഇലയുടെ നീരില്‍ അരച്ച് ചാലിച്ച് നാവില്‍ തേച്ചു കൊടുക്കുക.

കടുകു രോഹിണി പൊടിച്ചു മുലപ്പാലില്‍ ചാലിച്ച് പല വട്ടമായി കൊടുക്കുക.

മൂക്കടപ്പും ജലദോഷവും : 

പനികൂര്ക്കം ഇല അരച്ച് പാല്‍ കഞ്ഞിയില്‍ ചേര്ത്തു മുലയൂട്ടുന്ന അമ്മ സേവിക്കുക . 

ചുക്കും മല്ലിയും തിളപ്പിച്ച വെള്ളം അമ്മ കുടിക്കുക 

മുത്തങ്ങാ കിഴങ്ങും പര്പ്പവടക പുല്ലും കഷായം വെച്ച് കഴിക്കുക. ഈ കഷായത്തില്‍ ഗോരോചനാദി ഗുളിക ചേര്ത്തു കഴിക്കുന്നത്‌ കൂടുതല്‍ ഗുണപ്രദം .


പാൽ ഉണ്ടാകാൻ മുത്തങ്ങാ പാലില്‍ അരച്ച് ചേര്ത്തു സേവിക്കുക 
ഉലുവാ നെയ്യില്‍ വറുത്തു പൊടിച്ചു സേവിക്കുക 
ശതാവരി ഉണക്കി പോടിചെടുത്തു പാലില്‍ കാച്ചി കുടിക്കുക 
ശതാവരി പാല്‍ കഷായം കുടിക്കുക ( ശതാവരി ചതച്ചു കിഴി കെട്ടി പാലില്‍ ഇട്ടു തിളപ്പിചു കുടിക്കുന്നത് ശതാവരി പാല്‍ കഷായം )
പരുത്തി വേര് അരച്ച് നാടന്‍ കുത്തരി കാടിയില്‍ കുടിക്കുക .

ചുവന്നുള്ളി ശര്ക്കര ചേര്ത്തു ലെഹ്യമാക്കി കഴിക്കുക 

തെങ്ങിന്‍ പൂക്കുല ലേഹ്യം വീട്ടില്‍ ഉണ്ടാക്കി കഴിക്കുക 

അതിസാരം ചര്ദ്ധി എന്നിവയില്‍ രോഗിക്ക് നിജലീകരണം ഉണ്ടാകാറുണ്ട് അത് അപകടാവസ്ഥയില്‍ ആകുന്നതിനു മുന്പ് കഞ്ഞി വെള്ളത്തിലോ ശുദ്ധമായ വെള്ളത്തിലോ ചെറുനാരങ്ങാ നീരും തേനും ചേര്ത്തു തുടര്ച്ച യായി നല്‍കണം .

പുളിയാരില ചതച്ചെടുത്ത് മോരില്‍ കലക്കി പല പ്രാവശ്യം കുടിക്കുക 

കൂവളത്തിന്റെ പച്ചകായ ഉണക്കി പൊടിച്ചു സേവിക്കുന്നത് വയറു കടിക്കു നന്ന് 

മാങ്ങയണ്ടി പരിപ്പ് പൊടിച്ചു തേന്‍ ചേര്ത്തു സേവിക്കുന്നത് അതിസാരം , പഴകിയ വയറു കടി ,രക്ത ചര്ദ്ധി എന്നിവയ്ക്ക് ഫല പ്രദം.

മുത്തങ്ങാ കഷായത്തില്‍ തേന്‍ മേമ്പൊടി ചേര്ത്തു കഴിക്കുക 

ബുദ്ധി ശക്തി വര്ദ്ധി ക്കാന്‍ ,ഓര്മ്മ കുറവ് പരിഹരിക്കാന്‍ സംസാര വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ സാരസ്വതാരിഷ്ടം, അരവിന്ദാസവം ,സാരസ്വതഘൃതം ബ്രഹ്മി ഘൃതം തുടങ്ങി നിരവധി ഔഷധങ്ങള്‍ കൊടുക്കാം .

മുത്തങ്ങാ കഷായത്തില്‍ അതി വിടയം പൊടിച്ചിട്ട് നല്കു ക 

കുഞ്ഞുങ്ങള്ക്ക് ചൊറി, ചിരങ്ങ് ,കരപ്പന്‍ എന്നീ ത്വക് രോഗങ്ങള്ക്ക്
കരപ്പന്‍ കഷായം, കടുകുരോഹിന്യാദി കഷായം ഇവകള്‍ മധു സ്നൂഹി ചൂര്ണം ചേര്‍ത്തു കൊടുക്കാം . ചെമ്പരുത്യാദി,വിസര്പ്പ നാശിനി,നിശോശിരാദി വെളിച്ചെണ്ണ ഇവയും വൈദ്യ നിര്ദേശം അനുസരിച്ച് ഉപയോഗിക്കാം

Comments