ചികിത്സാമഞ്ജരി യോഗങ്ങൾ

ചികിത്സാമഞ്ജരി യോഗങ്ങൾ

കുമ്പളത്തിന്റെ ഞെട്ട് ചുട്ട ഭസ്മം ഗോമൂത്രം ചേർത്ത് പുരട്ടിയാൽ ചുണങ്ങ് മാറും 

കൊടുവേലിക്കിഴങ്ങ് കള്ളിപ്പാലിൽ ചേർത്തും കടുക്കയും ഈയവും ചാലിച്ചു പുരട്ടുന്നതും അരിമ്പാറ മാറ്റും

എള്ളും നിശാദി ചൂർണം ജാനു ശോഫം അകറ്റും

ഉള്ളി കുത്തി പിഴിഞ്ഞ നീരും, എരണ്ഡ തൈലവും ഉഴിഞ്ഞ നീരും ചേർത്ത് കഴിച്ചാൽ ആന്ത്രവൃദ്ധി ശമിക്കും

അപബാഹുകം ശമിക്കാൻ പരിണതകേരീക്ഷീരാദി തൈലം

വാതവ്യാധിയിൽ കൊട്ടംചുക്കാദി തൈലം

ശോഫത്തിൽ പുത്തരിച്ചുണ്ട, തവിഴാമ, ചുക്ക്, കൊടിത്തൂവ വേര്, വയൽച്ചുള്ളി ഇട്ട് വെന്ത കഷായത്തിൽ കഞ്ഞി വച്ച് കുടിക്കുക.

മുരിക്കിൻ തൊലി അരച്ച് തേനും മോരും ചേർത്ത് കന്മദവും ആവീരക്കുരുവും ചേർത്തിണക്കി കുടിച്ചാൽ മൂത്രത്തിൽ ഊറൽ ഉണ്ടാകുന്നത് മാറും.

Comments