തിപ്പലി


തിപ്പലി 

കുരുമുളക് പോലെ തന്നെ പഴുക്കുന്നതിന് മുമ്പ് Collect ചെയ്ത് ഉണക്കി സൂക്ഷിക്കണം.ഔഷധമായി പിപ്പലിയുടെ വേരും ഉപയോഗിക്കാറുണ്ട്.
 കടു രസവും ,വിപാകത്തിൽ മധുരവും ലഘു തീക്ഷ്ണ ഗുണങ്ങളും, ഉഷ്ണവീര്യവുമായി വാതകഫശമനത്തെ ചെയ്യുന്നു .
 ഉണങ്ങാത്ത (പച്ചയായ ) തിപ്പലിയാണെങ്കിൽ മധുര വിപാകത്താലും സ്നിദ്ധ, ഗുരു ഗുണത്താലും കഫവർദ്ധനയ്ക്ക് കാരണമാകാം. പിത്തത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. 

"ശ്ലേഷ്മളാ മധുരാ ച ആർദ്രാ ഗുർവ്വീം സ്നിഗ്ദ്ധാ ച പിപ്പലീം
സ ശുഷ്ക്കാ കഫവാതഘ്നീ കടൂഷ്ണാ 
വൃഷ്യ സമ്മതാ "
 Botanical Name- Piper Longum Linn

വൈദേഹി ,കൃഷ്ണ എന്നൊക്കെ സീതയ്ക്കു മാത്രമല്ല പിപ്പലിക്കും പേരുണ്ട്. കണ എന്ന പേരിലും പിപ്പലിയോഗങ്ങളിൽ കാണാറുണ്ട്. 

പിപ്പലിവേര് മറ്റ് ഔഷധങ്ങളുമായി വാതരോഗങ്ങളിൽ ഉപയോഗിക്കുന്നു.
പിപ്പലീ ചൂർണം രോഗത്തിനനുസരിച്ച് തേൻ, ശർക്കര മുതലായ ദ്രവ്യങ്ങളുമായി ചേർത്ത് നല്കുന്നു.
ത്രികടുവിലേയും പഞ്ചകോലത്തിലേയും ഒരു ഔഷധം തിപ്പലിയാണ്. 

Comments