ശ്വദംഷ്ട്രാദി ഘൃതം

ശ്വദംഷ്ട്രാദി ഘൃതം

ഞെരിഞ്ഞിൽ, രാമച്ചം ,മഞ്ചട്ടി, കുറുന്തോട്ടിവേര്, കുമിഴിന്‍വേര്, കര്‍ത്തൃണപ്പുല്ല്, ദർഭവേര്, മൂവിലവേര്, പ്ലാശിൻതൊലി, ഇടവകം, ഓരിലവേര്, ഇവ ഒരുപലം വീതം. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് അതില്‍ നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും ചേര്‍ത്ത് നായ്ക്കരുണവേര്, അടവതിയൻകിഴങ്ങ്, മേദ, ജീവകം, ഇടവകം, ശതാവരിക്കിഴങ്ങ്, ചെറിയകാട്ടുമുതിരവേര്,മുന്തിരിങ്ങാപ്പഴം, പഞ്ചസാര, ശ്രാവണികള്‍രണ്ടും, താമരവളയം, ഇവ കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; വാതപിത്തം, ഹൃദ്രോഗം, ശൂല, മൂത്രകൃഛ്റം, മൂത്രമൊഴിവ്, അര്‍ശസ്സ്, കാസം, ക്ഷയം, ജ്വരം, ഇവ ശമിക്കുകയും ആയാസം, സ്ത്രീസേവ, മദ്യപാനം , വഴിനടത്ത ഇവകൊണ്ടു ക്ഷീണിച്ചവര്‍ക്കു ബലവും പുഷ്ടിയും ഉണ്ടാകയും ചെയ്യും.



Comments