അഷ്ടഗന്ധം


അഷ്ടഗന്ധം

.വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു.

ശാസ്ത്രീയ നാമം: Boswellia serrata
ഉയർന്ന വർഗ്ഗീകരണം: Boswellia

2.ലാമിയേസീ സസ്യകുടുംബത്തിലെ 47 സ്പീഷിസുകൾ ഉള്ള ഒരു ജനുസ്സാണ് ലാവൻഡുല അഥവാ മാഞ്ചി. കേപ്പ് വെർദെ, കാനറി ദ്വീപുകൾ, യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും കിഴക്ക് ഇന്ത്യ വരെയും ഈ സസ്യം കണ്ടു വരുന്നു.ഉഷ്ണമേഖലകളിലെ പല ഇനങ്ങളും ആ പ്രദേശങ്ങളിലെ ഉദ്യാനപരിപാലനത്തിൽ അലങ്കാരച്ചെടികളായും ഉപയോഗിച്ചുവരുന്നുണ്ട്.

3.ഭാരതത്തിലെ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ്‌ ഗുൽഗുലു അഥവാ ശാലമരം എന്നറിയപ്പെടുന്നത്. മൈസൂർ, ബെല്ലാരി തുടങ്ങിയ പ്രദേശങ്ങളിലും ബലൂചിസ്ഥാനിലും കണ്ടുവരുന്ന ഒരു സസ്യമാണിത്. Burseraceae സസ്യകുടുംബത്തിലുള്ള ഇതിന്റെ ശാസ്ത്രീയനാമം Commiphora mukul Engl

4.സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു

5.ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉൽ‌പാദനത്തിൽ മുൻ‌നിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ, പസഫിക് സമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻ‌ഡ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലും വൻ‌തോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്.

6.ശാസ്ത്രീയ നാമം: Chrysopogon zizanioides
ഉയർന്ന വർഗ്ഗീകരണം: Chrysopogon

ലാമിയേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ഇരുവേലി. മൃദുകാണ്ഡത്തോടു കൂടിയ കുറ്റിച്ചെടിയാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം. വാതഹരമാണ്

7.വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്

ശാസ്ത്രീയ നാമം: Saussurea costus
ഉയർന്ന വർഗ്ഗീകരണം: Costus

8.ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്‌ അകിൽ (Aquilaria malaccensis). ഇത് ഹിന്ദിയിൽ अगर എന്നും ആംഗലേയ നാമം Eagle Wood , Agarwood എന്നും അറബിയിൽ ഊദ് (عود هندي)എന്നും ഇത് അറിയപ്പെടുന്നു. ഗ്രീക്കിൽ അലോ(Aloe) എന്നും ഹിബ്രുവിൽ അഹോലിം(Ahalim) എന്നും അറിയപ്പെടുന്നു. അകിൽ പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ്‌ ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു

Comments