ഉമ്മം - Datura metel



Datura metel

ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രയോജനമുള്ള ഒരു ഔഷധസസ്യമാണ് ഉമ്മം.ചെടിയുടെ ഇലകൾക്ക് ഏറെ ഔഷധ ഗുണമുണ്ടെങ്കിലും കായ നിറയെ വിഷമാണ്,ഈ കായ്കൾ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്.

ആയുർവേദ ആചാര്യന്മാർ ഉമ്മത്തെ സ്ഥാവരവിഷഗണത്തിൽ ഉൾപെടുത്തിയിരിക്കുന്നു

Jimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro

ഉമ്മം പന്ത്രണ്ടോളം ഉനങ്ങൾ ഉണ്ട് .എങ്കിലും ഔഷധങ്ങൾക്ക് പ്രധാനമായി ഉപയോഗിക്കുന്നത് നീല ഉമ്മമാണ് . തമിഴ്നാട്ടിൽ കാണപ്പെടുന്ന മഞ്ഞ നിറമുള്ള ഉമ്മം ഇലകൾക്ക് രൂക്ഷ ഗന്ധമുള്ളതാണ് ഉമ്മത്തിന്റെ വിത്ത് ശുദ്ധി ചെയ്ത് മാത്രമേ ഉപയോഗിക്കാവു. ഉമ്മത്തിന്റെ അരി പന്ത്രണ്ടു മണിക്കൂർ ഗോമൂത്രത്തിൽ ഇട്ടു വച്ച ശേഷം പുറമേയുള്ള ഉമി കളഞ്ഞ് എടുത്താൽ ശുദ്ധമാകും. മോരിൽ പുഴുങ്ങി എടുത്താലും ശുദ്ധമാകും .
ഉമ്മം വേദനയെ ശമിപ്പിക്കുന്നതും മന്ദത ഉണ്ടാക്കുന്നതും ഛർദി ഉണ്ടാക്കുന്നതും ആണ്. വിത്തിന് ഇലയേക്കാൾ മന്ദതയും ആലസ്യവും ഉണ്ടാക്കാൻ കഴിവുണ്ട്. ഉമ്മം വളരെ ശ്രദ്ധാപൂർവമേ ഉള്ളിൽ പ്രയോഗിക്കാവു . പൂർവികർ പേപ്പട്ടി വിഷത്തിന് ഉമ്മത്തും കായ് ഉപയോഗിച്ചിരുന്നു. നടു വേദന സന്ധിവാതം ഞരമ്പു വലി ഇടുപ്പു വാതം വേദനയുള്ള മുഴകൾ ഗ്രന്ഥി വീക്കം തെണ്ടവീക്കം അസ്ഥി കളിലെ മുഴ എന്നിവക്കെല്ലാം ഉമ്മം ഉപയോഗിച്ചു വരുന്നു. ഉമ്മത്തിന്റെ വിത്ത് അരച്ച് നല്ലെണ്ണ കൂട്ടി കുഴമ്പിടുന്നത് മേൽ പറഞ്ഞ രോഗങ്ങളിൽ ഗുണകരമാണ്

രസാദി ഗുണങ്ങൾ 

രസം :തിക്തം, കടു

ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം 

കായ്, ഇല, വേര്, പൂവ്

Comments