കൊടുവേലി - Plumbago Zeylanica


കൊടുവേലി - Plumbago Zeylanica 
.........................
ചിത്രകം എന്ന സംസ്കൃത പദത്തിലറിയപ്പെടുന്ന കൊടുവേലിക്ക് അഗ്നിയുടെ പര്യായപദങ്ങളെല്ലാം തന്നെ പേരായി ഉപയോഗിക്കാറുണ്ട് ... അഗ്നി ,വഹ്നി ,അനല: എന്നിങ്ങനെ എല്ലാം കൊടുവേലി തന്നെ ... സൂര്യനെല്ലാം എരുക്കായതുപോലെ അഗ്നിയെല്ലാം കൊടുവേലിയായി എന്ന് പാഠം .

ഇത് ശേഖരിക്കുമ്പോൾ തീ കൊണ്ട് പൊള്ളുന്നതു പോലെ നീറ്റലും പൊള്ളലും ഉണ്ടാകുന്നതു കൊണ്ടും ,നല്ല ഉഷ്ണവീര്യമായതുകൊണ്ടുമാണ് അഗ്നി എന്ന പദം കൊടുവേലിക്ക് സ്വന്തമായത്. നല്ല ഭംഗിയുള്ള പൂക്കൾ ഇതിൽ ഉണ്ടാകാറുണ്ട്. വെള്ള ,ചുവപ്പ് ,നീല വകഭേദങ്ങളുണ്ട്..

പാചകാഗ്നിയെ ദീപിപ്പിക്കുന്നതും, വേദനകളെ കുറയ്ക്കുന്നതും ആണ് കൊടുവേലി.അർശസിനും വാതരോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും ,ശ്വാസരോഗങ്ങൾക്കും ഉള്ള ഔഷധങ്ങളിൽ കൊടുവേലിയും ചേർക്കാറുണ്ട്. 

രസവും വിപാകവും കടു ആണ് 
ഗുണം... ലഘു, രൂക്ഷ തീക്ഷ്ണം.

അതു കൊണ്ട് തന്നെ വാതകഫശമനത്തെ ചെയ്യുന്നു.

വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് 
കിഴങ്ങ് മൂന്നു മുതൽ 6 മണിക്കൂർ ചുണ്ണാമ്പു വെള്ളത്തിൽ മുക്കി വച്ചിരുന്ന് പിന്നീട് ശുദ്ധജലത്തിൽ കഴുകി ഉണക്കിയെടുക്കലാണ് പതിവ്. ഇത് 3 പ്രാവശ്യം ചെയ്യണമെന്നും ഉണ്ട്.
 വെള്ളക്കൊടുവേലിയും ചെത്തി കൊടുവേലി എന്നറിയപ്പെടുന്ന ചുവന്ന കൊടുവേലിയും ഔഷധമായി എടുക്കാറുണ്ട് .നീല അപൂർവമായി ലഭിക്കുന്ന ഒന്നാണ്. 

 
 

Comments