ശീമൈ കരുവേലം ( prosopis juliflora )


ശീമൈ കരുവേലം ( prosopis juliflora ) വ്യാപകമായി തമിഴ്നാട്ടിൽ കാണപ്പെടുന്ന മുള്ളിനത്തിലുള്ള ചെടിവർഗമാണ്. ഒരു പ്രവേശത്തിന്റെ ആകെ ഭൂജലവിതാനം ഊറ്റി വറ്റിക്കുന്നതിൽ ഈ ചെടിവർഗം നിസാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. കോളനി വാഴ്ചയുടെ ഒരു ഉപോല്പന്നം കൂടിയായാണ് prosopis juliflora എന്ന ഈ ശാസ്ത്ര നാമധാരി തമിഴ് മണ്ണിലെത്തിയത്. 1877 കാലഘട്ടത്തിൽ രാമനാഥപുരം അഥവാ പഴയ രാംനാട് നാട്ടുരാജ്യത്തു രൂക്ഷമായ വിറകുഷാമത്തെ നേരിടാനാണ് ആഫ്രിക്കയിൽ നിന്ന് വെള്ളം ധാരാളം ഊറ്റിക്കുടിക്കുന്ന മറ്റൊരു ഉപയോഗവുമില്ലാത്ത ഈ കളച്ചെടിയെ ഇങ്ങോട്ടു കെട്ടി എത്തിച്ചത്. 

ഗ്രാമീണ ജനങ്ങളുടെ അടുക്കള ആവശ്യത്തിനായുള്ള വിറക് ഇത് തന്നെങ്കിലും ആയിരക്കണക്കിന് തനതു ചെടികളും ഷഡ്പദങ്ങളും ഈ വിദേശിയുടെ വരവോടെ വംശ നാശം അറ്റു. ഇത്തരം ദോഷങ്ങളെല്ലാം തിരിച്ചറിഞ്ഞ തമിഴ് മക്കൾ ഇപ്പോൾ ഈ ചെടിയെ പിഴുതു മാറ്റി തങ്ങളുടെ ജലസ്ത്രോസുകൾ വീണ്ടെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോൾ. 53 മീറ്റർ  (175 അടി ) ആഴത്തിൽ വരെ വേരുകൾ താഴ്ത്തി വെള്ളം ഊറ്റിക്കുടിക്കുന്ന ഈ രാക്ഷസ സസ്യത്തെ നശിപ്പിക്കാൻ ജനങ്ങൾ മുൻപോട്ടു വന്നിരിക്കുകയാണ്.

Prosopis juliflora (Kabuli Keekar, Vilayti Babul, Velikathan) an invasive weed found from Punjab to Tamilnadu is identified as one of the major allergens in India

Comments