കൊട്ടം - Saussurea Lappa

കൊട്ടം - Saussurea Lappa 

ഇതിൻ്റെ സംസ്കൃത നാമം കേട്ട് പേടിക്കരുത്. കുഷ്ഠ: എന്നാണ് സംസ്കൃത പദം 
Indian costus root / Costus എന്നാണ് ആംഗലേയം ..

കാശ്മീർ ഭാഗത്ത് കൂടുതലായി വളരുന്നതിനാൽ കാശ്മീര എന്നും പേരുണ്ട് ..

തിക്ത കടു മധുരരസവും, ലഘുരൂക്ഷ തീക്ഷ്ണഗുണവും, ഉഷ്ണവീര്യവുമാണ് കൊട്ടം.
കഫവാതശമനമാണ്.

വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുക.

കഫവാതരോഗങ്ങളിൽ മറ്റ് ഔഷധങ്ങളോട് ചേർത്ത് ലേപനത്തിലും തൈലമുണ്ടാക്കാനും ഉപയോഗിക്കുന്നു. 


Comments