തേറ്റാമ്പരൽ - Strychnos Potatorum


തേറ്റാമ്പരൽ - Strychnos Potatorum 


കതകം എന്ന് സംസ്കൃതത്തിലും clearing nutഎന്ന് ഇംഗ്ലീഷിലും വിളിക്കപ്പെടുന്നു.
ഔഷധമായി എടുക്കുന്നത് വിത്താണ്. കലങ്ങിയ വെള്ളത്തിലിട്ടാൽ ചെളിയെല്ലാം പെട്ടെന്ന് തന്നെ settle ചെയ്യാൻ സഹായിക്കുന്നതിനാൽ ഇതിനെ അംബു പ്രസാദന ഫല ,നിർമലി എന്നൊക്കെ വിളിക്കാറുണ്ട്. 

മധുര കഷായ തിക്ത രസവും
ലഘു വിശദ ഗുണങ്ങളും
ശീതവീര്യവും മധുരവിപാകവുമായി
കഫവാതശമനത്തെ ചെയ്യുന്നു. നേത്രരോഗങ്ങളിലും, ത്വഗ് രോഗങ്ങളിലും സാമാന്യമായി ഉപയോഗിക്കുന്നു. പ്രമേഹ ചികിത്സയിലെ ഔഷധയോഗങ്ങളിൽ കതകത്തിൻ്റെ സാന്നിദ്ധ്യം ഉണ്ട്.
 ഇതിൻ്റെ വേരും,മരത്തിൻ്റെ തൊലിയും ഔഷധ ഗുണമുള്ളതാണ്.

"കതകസ്യ ഫലം നേത്ര്യം ജലനിർമലതാകരം
വാതശ്ലേഷ്മകരം ശീതം മധുരം തുവരം ഗുരു"


Comments