മുട്ടാംബ്ലിങ്ങ
ഓരോ നാട്ടിലും ഓരോ പേരുകള്‍ ചിലപ്പോള്‍ ഏറ്റവും അധികം വ്യത്യസ്ത പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന ചെടിയായിരിക്കും ഞൊടിഞെട്ട,(ഇംഗ്ലീഷിൽ : Cape Gooseberry , Little Gooseberry എന്നൊക്കെ പറയും ശാസ്ത്രീയനാമം: Physalis minima)
ഓരോരോ ഇടങ്ങളിൽ ഇതിനു ഓരോരോ അറിയപ്പെടുക ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി ഇതൊക്കെ ഇതിന്റെ പേരുകളാണ് എന്റെ നാട്ടില്‍ ഞൊട്ടങ്ങ പറയും കുട്ടിക്കാലത്ത് ഇത് തേടി പറമ്പുകളില്‍ നടന്നവർക്ക് ഇന്നത് ഗൃഹാതുരത്വം ഓർമയാണ് . കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിച്ചവർ ഉണ്ടായിരിക്കും അതിനാലാണ് ഇതിന് ഞൊടിഞെട്ട എന്ന പേര് വന്നിട്ടുണ്ടാവുക . ബാല്യകാല സ്മരണകളില്‍ ഇത് നിറഞ്ഞു നില്‍ക്കുന്നു നിങ്ങള്‍ക്കും ഇത്തരം ബാല്യകാല ഓര്‍മകളില്‍ ഈ കുഞ്ഞു ചെടിയും കടന്നുവരും. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ഹവായിൽ നിന്നാണ് ഇത് വന്നതെങ്കിലും നാടൻ ചെട്ടിയായാണ് നമ്മൾ ഇതിനെ കരുതിപ്പോരുന്നത്. അല്പം പുളിപ്പോടു കൂടിയ ഇതിന്റെ പഴുത്ത കായകൾ കുട്ടികൾ പൊട്ടിച്ചു കഴിക്കാറുണ്ട് ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ കൂടിയ വിലക്ക് വിൽക്കുന്നുമുണ്ട്.
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോള്‍ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ് ഇവയ്ക്ക്.
നമ്മള്‍ വിനോദത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ പാഴ്‌ച്ചെടി കടലുകടന്നാല്‍ വിലയേറിയ ‘ഗോള്‍ഡന്‍’ ബെറിയായി മാറും. ഫൈസിലിസ് മിനിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് പൊന്നും വിലയാണ് വിദേശത്ത്. ഇതിന്റെ ഒരു പഴത്തിന് 17 രൂപയാണ് വില.
ശരീര വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യുത്തമമായ ഗോള്‍ഡന്‍ ബെറി വൃക്ക രോഗങ്ങള്‍ക്കും മൂത്ര തടസത്തനിമുള്ള ഔഷധമാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിയിക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്. അതുപോലെ അലര്‍ജിയ്ക്കുള്ള നല്ലൊരു മരുന്നാണ്. ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം.
കായിക താരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായിട്ടും ഇത് ഉപയോഗിക്കാറുണ്ട്.
Physalis minima Linn commonly known as country gooseberry has anti-cancerous, anti-diabetic, analgesic, antipyretic and anti-inflammatory potentials. The present paper is aimed to ascertain the proper identity of Ṭaṅkārī (Physalis minima Linn.) in Ayurvedic classics by a meticulous search and hence a review of the drug Ṭaṅkārī (Physalis minima Linn) was carried out in the texts of Ayurveda,
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW