ചിറ്റരത്ത- Alpinia Calcarata


ചിറ്റരത്ത- Alpina Calcarata

രാസ്നാ എന്നാണ് സംസ്കൃതത്തിൽ ചിറ്റരത്ത അറിയപ്പെടുന്നത് കഫവാത ശമനമായ ചിറ്റരത്ത വാതരോഗങ്ങളിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഔഷധ യോഗങ്ങളിലേയും പ്രധാന ചേരുവയാണ്.
Alpina calcarata
ആണ് രാസ്നയായി കേരളത്തിൽ ഉപയോഗിച്ചു വരുന്നത്. 

 ഏലത്തിൻ്റെ ഇലകൾ പോലെ നീണ്ട ഇലകളാണ് ചിറ്റരത്തയ്ക്ക്. അതിനാൽ ഏലാപർണി എന്നൊരു സംസ്കൃത പര്യായം രാസ്നയ്ക്കുണ്ട്.

രാസ്നാദിചൂർണം

അറിയാത്തവരോ ഉപയോഗിക്കാത്തവരോ കുറവായിരിക്കും അതിലെ രാസ്ന നമ്മുടെ ഈ ചിറ്റരത്തയാണ്.
രാസ്നാ :പഞ്ചകം,സപ്തകം ,ഏരണ്ഡാദി ,ദശ മൂലം എന്നിങ്ങനെ ചിറ്റരത്ത ചേരുന്ന ഔഷധ യോഗങ്ങൾ നിരവധിയാണ്.

"രാസ്നാമ പാചനീ തിക്താ ഗുരൂഷ്ണാ കഫവാതജിത് "

 വാതരോഗങ്ങളിലും ശ്വാസ രോഗങ്ങളിലും വേദനകളിലും ഹിതമാണ്.
ഇതിൻ്റെ വേര് (കന്ദം ) അരച്ച് വേദനയുള്ള ഭാഗത്ത് ലേപമായി ഉപയോഗിക്കാറുണ്ട്
 ഇതിൻ്റ Rhizomes കഴുകി വൃത്തിയാക്കി മുറിച്ച് ഉണക്കിയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.


ഈ ഔഷധച്ചെടിച്ചെടിയുടെ ജന്മദേശം മലേഷ്യ യാണു്. ഔഷധാവശ്യത്തിന് മാത്രമാണ് കേരളത്തിൽ ചിറ്റരത്ത ഉപയോഗിക്കുന്നത്. വടക്കേ ഇന്ത്യയിൽ ഇത് ഒരു സുഗന്ധമസാല വിളയായി കൃഷി ചെയ്യുന്നു സിൻജി ബറേസി കുലത്തിൽ പെടുന്നു.

കയ്പുരസം ഗുരുവും തീക്ഷ്ണവുമാണ്.കഫവാതങ്ങളെ ശമിപ്പിക്കും നീര് ശ്വാസ രോഗം വാത ശൂലം മഹാദരം കാ സം ജ്വരം' വിഷം ചുണങ്ങ് ഇവ ശമിപ്പിക്കും
കിഴങ്ങാണ് ഉപയോഗിക്കുന്നത്
ഇഞ്ചി പോലെയുള്ളതാണ് ചിറ്റരത്തയുടെ കിഴങ്ങുകൾ ഇലയ്ക്ക് ഗന്ധമുണ്ട്. ഇഞ്ചിയും ചിറ്റരത്തയും ഒരേ സസ്യകുലത്തിൽ പെടുന്നതാണ്.ഒന്നര മീറ്റർ വരെ ഉയരം വയ്ക്കും. പച്ച കലർന്ന വെള്ള നിറത്തിൽ പൂക്കളുണ്ടാവും. 

Comments