കായം (Asafoetida)


കായം (Asafoetida)

കറിക്കായം എന്നും പെരുംകായം എന്നും ഇതിനെ പറയും. നാല് അഞ്ച് വർഷം പ്രായമായ ആയ ചെടിയുടെ വേരിലോ വേരും തണ്ടും ചേരുന്ന ഭാഗത്തോ മുറിച്ച് കറ എടുക്കും. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് കായം പൂക്കുക. അതിന് മുൻപായി കായം ശേഖരിക്കും.

ഔഷധ യോഗങ്ങളിലെ അംഗമായും, മേമ്പൊടി ആയുമൊക്കെ കായം ഉപയോഗിക്കാറുണ്ട്. 
ഹിംഗു എന്നാണ് സംസ്കൃതത്തിലെ പേര്.

രസവും വിപാകവും കടു ആണ് ഉഷ്ണവീര്യമാണ് ലഘു സ്നിഗ്ദ്ധ തീക്ഷ്ണ ഗുണയുക്തമാണ്. വാതകഫശമനമാണ്. പിത്തവർദ്ധനയെ ഉണ്ടാക്കും.

സോമനാദി കായം (Gummy gardenia 

രസം :തികതം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

ഏവർക്കും അറിയാവുന്ന അഷ്ട ചൂർണത്തിലെ മണവും ഗുണവുമൊക്കെ കായത്തിൻ്റെയാണ്. വയറു പെരുക്കം ,വായുക്ഷോഭം ,വിശപ്പില്ലായ്മ ഇവയൊക്കെ പരിഹരിക്കാൻ കായം ചേർന്ന ഔഷധങ്ങൾ സഹായിക്കും.

ഹിംഗുവചാദി, ഹിംഗുത്രിഗുണം എന്നിങ്ങനെ കായത്തിൽ തന്നെ തുടങ്ങുന്ന ഔഷധങ്ങൾ ഉണ്ട്. രക്ത സംബന്ധമായ ( Bleeding disorders ) ഉള്ളവർ കായം അധികം ഉപയോഗിക്കുന്നത് നന്നല്ല .

Comments