Random Post

മത്സ്യായുർവേദം / Ayurveda and Fish

മത്സ്യായുർവേദം എന്ന വിഭാഗം ആയുർവേദത്തിൽ ഉണ്ട്.
മൽസ്യം ബലവർദ്ധകവും ശരീരം തടിപ്പിക്കുന്നവയുമാണ്. വാത രോഗത്തിനും നല്ലത്. കഫ വർദ്ധക സ്വഭാവം കാരണം, എന്നും കഴിക്കാൻ നിർദ്ദേശിക്കുന്നുമില്ല.
സുശ്രുതനാകട്ടെ, കുളം, തടാകം, അരുവി, പുഴ എന്നിവിടങ്ങളിലെ മത്സ്യങ്ങളുടെ ഗുണ വ്യത്യസ്തതയെ പറ്റിയും പറയുന്നുണ്ട്.

ചെറു മീനുകൾ ആയുർവേദത്തിലും ഏറ്റവും നല്ലതായാണ് പറയുന്നത്.
ഏറ്റവും ലഘു സ്വഭാവിയും
രുചികരവും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതും ബലത്തെ വർദ്ധിപ്പിക്കുന്നവയുമാണ്
ചെറു മീനുകൾ.
വലിയ മത്സ്യങ്ങളേക്കാൾ ആരോഗ്യ പ്രദം.മീൻമുട്ട ആയുർവേദത്തിൽ പോഷകവും ഔഷധവുമാണ്.വൃഷ്യവും പുഷ്ടി ഉണ്ടാക്കുന്നതും
മേഹരോഗത്തിനെ ശമിപ്പിക്കുന്നതുമാണ്.

മത്തി പോലെ ഓയിലി മീനുകളിൽ ഉയർന്ന കൊഴുപ്പും കാണാം.
വൈറ്റമിൻ A,D,E,K ഇവയും ധാരാളം. ഒമേഗ 3 ഫാറ്റി ആസിഡ് മീനുകളിൽ കൂടുതലാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.തലച്ചോറിന്റെ വളർച്ചയ്ക്കും അനിവാര്യം.
കടൽ മത്സ്യങ്ങൾ ചിലതെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് കക്ക,ചെമ്മീൻ പോലുള്ളവ. ചിലരിൽ തുമ്മലും ചൊറിച്ചിലും മാത്രമെങ്കിൽ മറ്റു ചിലരിൽ ഗൗരവമേറിയ മറ്റു ലക്ഷണങ്ങളും.

ചെമ്മീനും പാലും ചേർത്ത് കഴിക്കുന്നത് വിരുദ്ധമാണ് രോഗകാരിയുമാണ്. 
വടക്കൻ കേരളത്തിൽ ഉണക്ക മീൻ ഉപയോഗം പൊതുവെ കൂടുതലാണ്.
ആയുർവേദപ്രകാരം
ഉണക്ക മീൻ ദഹന പ്രശ്നങ്ങളും മലബന്ധവും
ഉണ്ടാക്കുന്നവയാണ്.

ഉപ്പിൻ്റ ആധിക്യം കാരണം
രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള മറ്റു അസുഖങ്ങൾ വേറെയും ഉണ്ട്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാൽ വിഷമയമായ കടലിൽ നിന്ന് മത്സ്യങ്ങളിലും വിഷം എത്തുന്നു. Heavy toxic metals, dimethyl mercury, tetra ethyl lead എന്നിവയുടെ സാനിധ്യം പല മീനിലും ഉണ്ട്.

പല മീനുകളും സ്വഭാവേന
വിഷാംശം ഉള്ളതുമാണ്. ഇതുകൂടാതെ കടലിൽ നിന്ന് മീൻ ചട്ടിയിൽ എത്തും വരെ കേടുകൂടാതെ ഇരിക്കാൻ ചേർക്കുന്ന ഫോർമാലിൻ ഉൾപ്പെടെയുള്ള മായങ്ങളും മീനിനെ വിഷമയമാക്കുന്നു.


Post a Comment

0 Comments