കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida)


കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.

നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. 

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

ഗുണങ്ങൾ:

രസം :മധുരം

ഗുണം : സ്നിഗ്ധം, ഗുരു

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം:

വിത്ത്, ഫലം

ഫോസ്ഫറസ്, കാത്സ്യം, റിബോഫഌവിന്‍, അയേണ്‍, തൈമിന്‍, നൈസിന്‍, വൈറ്റമിന്‍ സി തുടങ്ങി ഒട്ടേറെ സംയുക്തങ്ങള്‍ അടങ്ങിയ കുമ്പളങ്ങ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ തരും. 

Comments