മുക്കുറ്റി - Biophytum sensitivum


മുക്കുറ്റി - Biophytum sensitivum

സംസ്കൃതത്തിൽ വിപരീത ലജ്ജാലു എന്ന് വിളിക്കുന്നു.

രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു

സമൂലം ഔഷധ ഉപയോഗ ഭാഗം

പിഴുതുനോക്കിയാൽ ഒരു തണ്ടും തലപ്പത്തു കുറെ ഇലകളും.തെങ്ങിൻ്റെ ഒരു ചെറു രൂപം പോലെ തോന്നിക്കും .അതിനാൽ നിലം തെങ്ങ് എന്നൊരു പേരുമുണ്ട്.

സ്ത്രീകളിലെ ആർത്തവ ക്രമക്കേടുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചെടിയായതിനാൽ നാട്ടിൻ പുറങ്ങളിൽ ഇതിനെ തീണ്ടാനാഴി എന്നും വിളിക്കാറുണ്ട്.

സമൂലം തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായമാകാറുണ്ട്.
       
അതിനാൽ തന്നെ കഫ പിത്ത ശമനമാണ്

"ലജ്ജാലുവൈപരീത്യാഹ്വാ കടുരുഷ്ണാ കഫാമനുത് "
    (രാ.നി)

മുക്കുറ്റി ,തിരുതാളി ,മുയൽച്ചെവിയൻ ,പൂവാംകുറുന്നൽ ,കയ്യോന്നി ,കറുക, വിഷ്ണുക്രാന്തി ,നിലപ്പന, ചെറൂള ,ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ.

          

Comments