ശംഖുപുഷ്പം


ശംഖുപുഷ്പം
.............................................

ശംഖുപുഷ്പം ,നീല വെള്ള പൂക്കൾ ഭേദം ഉണ്ട്.

Butterfly Pea എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. 

വേരും, വേരിൻമേൽ തൊലിയും ,വിത്തും ഒക്കെ ഔഷധമായി ഉപയോഗിക്കാറുണ്ട് ..

അപരാജിത എന്നാണ് സംസ്കൃതത്തിലെ പേര് ....
പരാജയമില്ലാത്തത്.

അപരാജിത ധൂപ ചൂർണം 

"പുരധ്യാമവചാ സർജനിംബാർക്കാഗരുദാരുഭി :
ധൂപോ ജ്വരേഷു സർവ്വേഷു കാര്യമയോപരാജിത " ....

ഗുഗ്ഗുലു, നാൻമുകപ്പുല്ല്, വയമ്പ്  ചെഞ്ചല്യം,, വേപ്പ്, എരിക്ക്, അകിൽ
ദേവതാരം, , തുടങ്ങിയവ പൊടിച്ചെടുക്കുന്നതാണ് അപരാജിത ധൂപചൂർണം.

കടുതിക്ത കഷായ രസങ്ങളും
ലഘു രൂക്ഷ ഗുണങ്ങളും ,കടുവിപാകവും ഒക്കെയാണേലും കക്ഷി ശീതവീര്യമാണ്.
ത്രിദോഷ ശമനവുമാണ്.

Blue tea

ശംഖുപുഷ്പത്തിൻ്റ പൂക്കൾ കൊണ്ടുണ്ടാക്കുന്ന പാനീയമാണിത്.
5/7 പൂക്കൾ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക.
നല്ല നീല നിറമായിക്കഴിഞ്ഞാൽ അരിച്ചെടുത്ത് തേൻ ചേർത്ത് ഉപയോഗിക്കാം

നാരങ്ങാനീര് ചേർത്താൽ കുറച്ചൂടെ സ്വാദ് വർദ്ധിക്കും .

ഇതിൻ്റെ Dried Powder വാങ്ങാൻ കിട്ടും

അപരാജിതയുടെ Botanical name Clitoria ternatea എന്നാണ്. female genital ലെ Clitoris ൻ്റെ shape പോലെ പൂക്കൾ ഇരിക്കുന്നതുകൊണ്ടാണ് Clitoria എന്ന genus name ഉണ്ടായത്. 

Comments