വിരേചനം (വയറിളക്കല്‍) ചികിത്സ ആയുർവേദത്തിൽ


വിരേചനം (വയറിളക്കല്‍) കഫരോഗങ്ങളില്‍ വമനം എന്നതുപോലെ പിത്തരോഗങ്ങളില്‍ വിരേചനവും പ്രധാന ചികിത്‌സയാകുന്നു. ശരീരത്തിന്റെ മധ്യഭാഗമായ നാഭിയാണ് പിത്തത്തിന്റെ പ്രധാന സ്ഥാനവും. വിരേചനംകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദഹനവ്യവസ്ഥയുടെ ശുദ്ധീകരണമാണ്. ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതും അധികരിച്ചിരിക്കുന്നതുമായ ത്രിദോഷങ്ങളെ സ്‌നേഹസ്വേദങ്ങള്‍ കൊണ്ട് ദ്രവിപ്പിച്ച് അവിടെനിന്നും ഇളക്കി ദഹനവ്യവസ്ഥയില്‍ എത്തിച്ച് വിരേചനം മൂലം ശരീരത്തുനിന്നും പുറംതള്ളാന്‍ സഹായിക്കുന്നു എന്നതാണ് ഈ ചികിത്‌സയുടെ പ്രധാനമായ പ്രയോജനം.

 

Comments