तेङ्ङिन्पुष्पादि तैलं / പൂവാംകുറുന്തൽ

तेङ्ङिन्पुष्पादि तैलं
( सर्वरोगचिकित्सारत्नं )
कुहळीकेसरकेतकिमूलं
सामृतमेषां क्वथिते तिलजम्।
तत्समसूप्य कषायं क्षीरम -
तोर्द्धं केरजनीरं विपचेत् ॥
जातीकोशकमञ्जिष्ठाब्दैर् -
यष्टीहिमगदमांसीसेव्यै: ।
नेत्रास्यामयमूर्द्धरुजादी -
नचिराद्धन्यादक्ष्णो रोगम् ॥
കുഹളീകേസരം = തെങ്ങിൻ പൂക്കുലയരി
സൂപ്യങ്ങൾ = മുദ്ഗം, മാഷം
☆☆☆☆☆☆☆☆☆☆
ഗുണപാഠം
പുവ്വാങ്കുറുന്തല
പൂവൻകുറുന്തലാവൃഷ്യാ
രക്തപിത്തപ്രസാദിനീ
ജ്വരത്തിനെ നശിപ്പിക്കും
ഗുണം ചേതോവികാരിണാം
सहदेवी ज्वरहरा
रक्तपित्तप्रसादनी ।
वृष्या चेतोविकारघ्नी
विष्णुक्रान्ती च तत्गुणा ॥
വിഷ്ണുക്രാന്തിക്കുമീവണ്ണം
തന്നെയായിവരും ഗുണം
ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ഏകവർഷി ഔഷധ സസ്യമാണ് പൂവാംകുറുന്തൽ. ആയുർവേദത്തിൽ ഒരു ജ്വരഹരൗഷധമായി ഇത് അറിയപ്പെടുന്നു. സംസ്കൃതത്തിൽ കന്യാപത്രം, സഹദേവി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ little iron weed എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം vernonia cinereum എന്നാണ്. ഇതിന്റെ ചെടിയിൽ വിവിധ രൂപത്തിൽ ഉള്ള ഇലകൾ കാണാം. ശരീര താപം നിയന്ത്രിക്കുന്നതിനും, മൂത്ര പ്രവാഹം സുഗമമാകുന്നതിനും, രക്ത ശുദ്ധി ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്. പനിക്കും തേൾ വിഷത്തിനും ഇത് ഉപയോഗിക്കുന്നു. പൂവാം കുറുന്തൽ സമൂലമെടുത്തു കഷായം വച്ചു രാവിലെയും വൈകിട്ടും കഴിച്ചാൽ പനി മാറുന്നതാണ്. ഇതിന്റെ നീരിൽ പകുതി എണ്ണചേർത്ത് കാച്ചി പുരട്ടിയാൽ മൂക്കിൽ ദശ വളരുന്നത് മാറും .തേൾ വിഷത്തിനും മൂത്ര തടസത്തിനും ഈ കഷായം നല്ലതാണ്. ചെങ്കണ്ണിന് ഇതിന്റെ ഇല പിഴിഞ്ഞ നീര് മുലപ്പാലിലോ പശുവിന്പാലിലോ ചേർത്ത് കണ്ണിലൊഴിച്ചാൽ ശമനം ഉണ്ടാകും. കണ്ണിലെ പഴുപ്പിന് ഇതിന്റെ ഇല ചെറുതേനിൽ ചേർത്ത് ഒഴിച്ചാൽ മാറുന്നതാണ്. 

Cyanthillium cinereum
Syn ( Vernonia cinerea)
Excellent drug with antiinflammatory, antipyretic, diuretic properties

Best jwaraghna drug
Twakdoshahara... shodhahara..vishaghna

Rasa .katu tiktha
Guna .laghu , rooksha
Veerya ushna
Vipaka.katu

Comments