കഷണ്ടിയും മുടികൊഴിച്ചിലും ആയുർവേദ പരിഹാരമാർഗ്ഗങ്ങളും


ആന്തരികവും ബാഹ്യവുമായ ആഹാരഒൗഷധങ്ങളാണ് മുടികൊഴിച്ചിലിനുള്ള പ്രതിവിധി. ശരിയായ ആഹാര രീതി, വ്യായാമം, ഔഷധം തുടങ്ങിയവ ശീലമാക്കുക. ഒപ്പം ആയുർവേദ ചിട്ടകൾ കൂടി പിന്തുടർന്നാൽ ആരോഗ്യമുള്ള മുടിയിഴകൾ സ്വന്തമാക്കാം. ബാഹ്യമായിട്ടുള്ള ശിരോലേപം (ശിരസ്സിൽ മരുന്നരച്ച് പുരട്ടുക), ശിരോധാര (ദ്രവൗഷധങ്ങൾ ധാരയായി ശിരസ്സിൽ ഉപയോഗിക്കുക) എന്നിവയ്ക്ക് പുറമെ തലയിൽ എണ്ണ തേയ്ക്കുന്നതും പ്രധാനമാണ്. താരൻ പോലെ ശിരോചർമത്തിലെ രോഗത്തിനുള്ള എണ്ണ ഉപയോഗിക്കുന്നത് രോഗം ഭേദമാക്കുന്നതിനൊപ്പം മുടി കൊഴിച്ചിലും തടയും. വീട്ടിൽ എണ്ണ തയാറാക്കുമ്പോൾ ചേരുവകൾ കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കണം.

 

Comments