പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ


പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ 

ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വിറ്റാമിൻ എ, ബി 1, ബി 3, ബി 6, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.

"ബ്രോമെലെയ്ൻ" എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബി.എം.ഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ. 

ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. 
എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ-സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിൽ കൂടിയും അപൂർവ്വം ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും, ആസ്മ കൂടാൻ കാരണമാകും. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.

പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യൻസ് ആഡംബര ഫ്രൂട്ടായി കണക്കാക്കിയിരുന്ന ഇവ പോർച്ചുഗീസുകാരാണ് ഇന്ത്യയിലെത്തിച്ചതും കൃഷി വ്യാപകമാക്കിയതും.

ഹൃദ്രോഗം, സന്ധിവാതം, വിവിധതരം കന്‍സറുകള്‍ എന്നിവ ചെറുക്കാന്‍ ഇത് മികച്ചതാണ്. പൈനാപ്പിള്‍ ജൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും. 


Comments