പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങൾ - ഐസ് ആപ്പിള്‍

പനനൊങ്കിന്റെ ആരോഗ്യ  ഗുണങ്ങൾ

പനവർഗ്ഗത്തിന്റെ കായ്ക്കുലക്കു പൊതുവെ പറയുന്ന പേരാണ് പനനൊങ്ക്. പല പനകളുടെയും നൊങ്ക് ഭക്ഷ്യയോഗ്യമാണ്. കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. ദാഹശമനത്തിനു ഇളനീർ എന്നപോലെ പനനൊങ്കും ഉപയോഗിക്കുന്നു. കേരളത്തിൽ പാലക്കാട് ജില്ലയാണ് നൊങ്കിന്റെ വില്പന അധികം കാണുന്നത്. 
കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു സമൂഹമായ സെയ്ഷൽസിൽ കാണപ്പെടുന്ന "ഡക്കേനിയ നോബിലിസ്" എന്ന പനയിലും പനനൊങ്ക് ഉണ്ട്, ഇത് ഭക്ഷണാവശ്യമായി കൃഷിചെയ്യപ്പെടുന്നുമുണ്ട്
വേനല്‍ക്കാലത്ത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ വിവിധ ഫലവര്‍ഗങ്ങള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഐസ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേലുള്ള പനനൊങ്ക്. ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വിവിധ തരം പോഷകങ്ങളുടെ കലവറ കൂടിയാണ് പനനൊങ്ക്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്തു വരുന്ന ചിക്കന്‍ പോക്‌സ് പോലുള്ള അസുഖമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു പ്രധാന ഫലവര്‍ഗം കൂടിയാണിത്.

Comments

Post a Comment

If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW