കഴഞ്ചി

കഴഞ്ചി

കഴഞ്ചീടെകുരുന്നു ഷ്ണം
ശ്ലേഷ്മഘ്നം കൃമി നാശനം
വാതാന്ത്രശൂലാപഹരം
കുരുവിന്നും ഗുണം തഥാ ||
अत्युष्णं श्लेष्मरोगघ्नं
कृमिघ्नमनिलापहम् ।
आन्त्रशूलहरं पत्रं
कुबेराक्ष्या फलं तथा ॥

കുടുംബം സിസാൽപിനിയേസി 
ശാസ്ത്രനാമം സിസാൽപിനിയ ക്രിസ്റ്റ 

രസം : കടു, തിക്തം
ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു 

സംസ്കൃത നാമം - കുബേരാക്ഷി - ലതാകരഞ്ജ - ഘൃതകരഞ്ജ- ക്ഷീരിണി 
ഹിന്ദി - കരജ്ജാ
ബംഗാളി - നാട്ടാകരാമഞ്ജാ
മറാഠി - ഗജഗ, സാഗർഗട്ട
തെലുങ്ക് - ഗചേന
തമിഴ് - കഴഞ്ചി, കഴർച്ചി
ഇംഗ്ലീഷ്- ബോൻഡൂക് മരം
 
ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി.

കഴഞ്ചി ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉള്ള വനങ്ങളിലും സമതലങ്ങളിലും സാധാരണയായി കണ്ടുവരുന്നു. ശ്രീലങ്ക മാൻമർ ദക്ഷിണേന്ത്യ ബംഗാൾ എന്നിവിടങ്ങളിൽ ധാരാളമുണ്ട്. ഉയർന്ന മലകളിൽ ഇത് നല്ലതുപോലെ വളരുന്നു. കുബേരാക്ഷി - ലത കഴഞ്ച - ഘൃതകരഞ്ജ- ക്ഷീരിണി - കരജ്ജാ - നാട്ടാകരാമഞ്ജാ - ഗജഗ, സാഗർഗട്ട - എന്നെല്ലാം ഇത് അറിയപെടുന്നു. 

ഇതിൻ്റെ ഇല വേര് വിത്ത് പരിപ്പ് എണ്ണ എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. 

വൃഷണ വീക്കത്തിന് കഴഞ്ചി വളരെ നല്ലതാണ് ഗർഭാശയ മുഴക്കും ശരീരവേദനയും നീരിനും കഫ വാത വികാരങ്ങൾക്കും വിരേ ചനത്തിനും പനിക്കും കഴഞ്ചി ഫലപ്രദമാണ്.

Comments